728-pixel-x-90-2-learn
728-pixel-x-90
<< >>

മുറ്റത്തെ മുല്ലയ്ക്ക് “മണമുണ്ട്” ,ആകര്‍ഷകമായ ലഘു വായ്പാ പദ്ധതിയുമായി കേരള സര്‍ക്കാര്‍,ബ്ലേഡ് പലിശക്കാര്‍ക്ക് കനത്ത പ്രഹരം

തിരുവനന്തപുരം:വട്ടി-ബ്ലേഡ് പലിശക്കാരില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനും  സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുമായി പിണറായി വിജയന്‍റെ നേത്രുത്വത്തിലുള്ള  കേരള  സര്‍ക്കാര്‍ മുറ്റത്തെ മുല്ല എന്ന ലഘു വായ്പ്പാ പദ്ധതി നടപ്പിലാക്കുന്നു. സഹകരണ വകുപ്പാണ് സര്‍ക്കാരിനു വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക കാര്‍ഷികവായ്പസംഘങ്ങള്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്‌ച നടക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

വീട്ടുമുറ്റത്ത് എത്തി ലളിതമായനടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശക്ക് ലഘുവായ്പ നല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്പതുക ഈടാക്കുകുകയും ചെയ്യുന്നതാണ് മുറ്റത്തെ മുല്ല. ആയിരം രൂപ മുതല്‍ ഇരുപത്തിയഞ്ചായിരം രൂപ വരെ ഒരാള്‍ക്ക് വായ്പ നല്‍കും. നിലവില്‍ കൊള്ളപലിശക്കാരില്‍നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും വായ്‌പ ലഭ്യമാക്കും. പന്ത്രണ്ട് ശതമാനമാണ് പലിശ. ഇതില്‍നിന്നും ഒമ്പത് ശതമാനം പലിശ പ്രാഥമിക കാര്‍ഷികബാങ്കുകളില്‍ അടക്കണം. ശേഷിക്കുന്നതില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അല്ലെങ്കില്‍വായ്പ ഇടപാട് നടത്തുന്ന അംഗത്തിന് തീരുമാനം എടുക്കാം.പരമാവധി ഒരുവര്‍ഷമാണ് വായ്പതിരിച്ചടവ് കാലാവധി. ആയിരം രൂപ വായ്പ എടുത്ത ഒരാള്‍ ഒരുവര്‍ഷത്തിനുള്ളില്‍ തുല്യഗഡുക്കളായി ആയിരത്തി ഒരുനൂറ്റി ഇരുപത് രൂപ തിരിച്ചടക്കണം. പത്ത് ആഴ്ചയില്‍തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പയും നല്‍കും. വായ്പ ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് ഒരോ വാര്‍ഡിലെയും ഒന്ന് മുതല്‍ മൂന്നുവരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുക.ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കും.കുടുംബശ്രീ അംഗങ്ങള്‍  ആവശ്യക്കാരുടെ വീട്ടിലെത്തിയാണ് വായ്പ നല്‍കുന്നത്.മുറ്റത്തെ മുല്ല പദ്ധതിബ്ലേഡ് പലിശക്കാര്‍ക്ക് കനത്ത പ്രഹരമാണ്  ഏല്‍പ്പിക്കുന്നത്.

വായ്പ നല്‍കാന്‍ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഒരുയൂണിറ്റിന് പരമാവധി പത്ത് ലക്ഷം രൂപ ഒമ്പത് ശതമാനം പലിശനിരക്കില്‍ ക്യാഷ്‌ക്രെഡിറ്റ് വായ്പയായി അനുവദിക്കും. പുനര്‍വായ്പ ആവശ്യമുളള സംഘത്തിന്എട്ട് ശതമാനം പലിശക്ക് ജില്ലാസഹകരണ ബാങ്കുകള്‍ പുനര്‍വായ്പ നല്‍കും.നിലവില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്ക് പുറമേയാണ് പത്ത് ലക്ഷം ക്യാഷ് ക്രെഡിറ്റായിഅനുവദിക്കുന്നത്. വായ്പ തിരിച്ചടവ് കുടുംബശ്രീ ഉറപ്പാക്കണം. ഇതിന് യൂണിറ്റുകള്‍ പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങളുമായി കരാറില്‍ ഏര്‍പ്പെടണം.

വായ്പക്കാരന്റെ തിരിച്ചടവ് മൂന്നുമാസത്തിലധികം മുടങ്ങിയാല്‍ അവരെ നേരിട്ട് പ്രാഥമിക സംഘത്തിന്റെ വായ്പക്കാരനാക്കി കുടുംബശ്രീക്ക് ബാധ്യതയില്‍ നിന്നും ഒഴിയാം. ഇത്തരം കേസുകള്‍ മൊത്തം വായ്പയുടെ 20 ശതമാനത്തില്‍ അധികരിച്ചാല്‍ കുടുംബശ്രീ യൂണിറ്റുകളുടെ ക്യാഷ്‌ക്രെഡിറ്റ് വായ്പ പരിധി തുടര്‍വര്‍ഷം പുതുക്കില്ല.പദ്ധതി നിരീക്ഷണത്തിന് സംഘംതലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ചെയര്‍മാനും സഹകരണ സംഘം സെക്രട്ടറി കണ്‍വീനറും ജില്ലാതലത്തലില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സഹകരണ സംഘം ജോയിന്റ് സെക്രട്ടറി കണ്‍വീനറുമായ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും.മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട് എന്ന് ഈ ലഘു വായ്പ്പാ പദ്ധതി താമസംവിനാ തെളിയിക്കും എന്ന് പ്രത്യാശിക്കാം.

INDIANEWS24 TVPM DESK

Leave a Reply