728-pixel-x-90-2-learn
728-pixel-x-90
<< >>

മുരുകനും ജോപ്പനും കാനഡയില്‍ മുഖാമുഖം

ടൊറന്റോ: മലയാളസിനിമയിലെ സര്‍വകാലറെക്കോഡുകളും തകര്‍ത്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് മൂവി തോപ്പില്‍ ജോപ്പനും കാനഡയില്‍ ഈയാഴ്ച പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ കാനഡയില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമാണ്.

സമീപകാലത്ത് ഏറ്റവും അധികം കലക് ഷന്‍ നേടിയ മമ്മൂട്ടി ചിത്രമാണ്‌ തോപ്പില്‍ ജോപ്പന്‍. പുലിമുരുകന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിനിടെ ‘ജോപ്പന്‍’ ഉണ്ടാക്കിയ നേട്ടം പക്ഷേ , വേണ്ടത്ര ശ്രദ്ധിക്കാതെ പോയി. പുലിമുരുകന്‍ അടിമുടി ആക് ഷന്‍ ചിത്രമാണെങ്കില്‍ ജോപ്പന്‍ ഹാസ്യത്തിന്‍റെ അകമ്പടിയില്‍ ഒരുക്കിയെടുത്ത കുടുംബചിത്രമാണ്.

മൂന്നു കേന്ദ്രങ്ങളിലായി എട്ട് പ്രദര്‍ശനങ്ങളാണ് തോപ്പില്‍ ജോപ്പന് ഒരുക്കിയിട്ടുള്ളത്. റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] നവംബര്‍ 18,19 തിയതികളില്‍ രാത്രി 9.30ന് ചിത്രം പ്രദര്‍ശിപ്പിക്കും. നവംബര്‍ 20ന് വൈകിട്ട് 3.30നും രാത്രി 9.30നും രണ്ട് പ്രദര്‍ശനങ്ങളുണ്ട്. സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE] നവംബര്‍ 19, 20 തിയതികളില്‍ വൈകിട്ട് 4.00നും ഇറ്റോബിക്കോ ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION RD
Etobicoke M9V 1B4] ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.00നും ചിത്രം പ്രദര്‍ശിപ്പിക്കും.

പുലിമുരുകന്‍ ഈയാഴ്ച നാല് പ്രദര്‍ശനങ്ങളാണുള്ളത്. ഇതോടെ ടൊറന്റോയില്‍ ചിത്രം 42 പ്രദര്‍ശനങ്ങള്‍ പിന്നിടും.

റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] തുടര്‍ച്ചയായ അഞ്ചാം വാരമാണ് പ്രദര്‍ശനം. സമയം നവംബര്‍ 19 വൈകിട്ട് 3.30. ബര്‍ലിംഗ്ടണ്‍ സിനി സ്റ്റാര്‍സില്‍ [460 BRANT ST.BURLINGTON L7R 4B6] നവംബര്‍ 18 രാത്രി 9.15നും നവംബര്‍ 20 വൈകിട്ട് 5.00നും മിസിസാഗ സിനി സ്റ്റാര്‍സില്‍ [377 BURNHAMTHORPE RD,EAST,Mississauga L5A 3Y1] നവംബര്‍ 19 രാത്രി 9.30നും പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കും.

വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക- ഫോണ്‍: 647-892-7650

പുലിമുരുകന്‍ നവംബര്‍ 20ന് ഓട്ടവയിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.ഉച്ചയ്ക്ക്12.15നാണു പ്രദര്‍ശനം. അഡ്രസ്‌: 1074 Bank street, Ottawa

Leave a Reply