728-pixel-x-90-2-learn
728-pixel-x-90
<< >>

മുരളീധരന്‍ ഊളത്തരം പറയുന്നു:പി സി ജോര്‍ജ്ജ്

തിരുവനന്തപുരം: മുരളീധരന്‍ ഊളത്തരം പറയുന്നതു കെപിസിസി ഇടപെട്ടു നിര്‍ത്തിക്കണമെന്നു പി.സി. ജോര്‍ജ്. 2004ല്‍ ആന്റണിക്കെതിരെ പാരവയ്ക്കാന്‍ ശ്രമിച്ചയാളാണ് മുരളീധരനെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ പുതിയ പാര്‍ട്ടി ഉണ്ടാക്കിയ ചരിത്രവും മുരളിക്കുണ്ടെന്നു ജോര്‍ജ് പറഞ്ഞു. കമ്മ്യൂണിസ്റ്റുകളുടെ കാലുപിടിക്കാന്‍ ശ്രമിച്ചയാളാണ് മുരളീധരന്‍. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും കൃപ കൊണ്ടാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. മിണ്ടാതെ നടക്കുന്ന തന്റെ വായില്‍ കമ്പിട്ടു കുത്തുന്ന ഏര്‍പ്പാടു നിര്‍ത്തണമെന്നും ജോര്‍ജ് പറഞ്ഞു.

മന്ത്രിസഭയെ നശിപ്പിക്കാന്‍ മുന്നണിക്കകത്തു നിന്നു പണിയുന്ന ആളാണ് പിസി ജോര്‍ജെന്ന് മുരളീധരന്‍ പ്രതികരിച്ചു. കെ. കരുണാകരന്റെ മകനായ തനിക്ക് പിസിയെ പോലെ തറ വര്‍ത്തമാനം പറയാനാകില്ല. ജോര്‍ജെന്ന അമ്പലക്കാളയെ പിടിച്ചുകെട്ടണമെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply