തിരുവനന്തപുരം • ഹൈക്കോടതിയുടെ പരാമര്‍ശമല്ല മുരളിയെപ്പോലുള്ളവരുടെ പ്രസ്താവനകളാണ് യു ഡി എഫ് സര്‍ക്കാരിന് പ്രശ്നമുണ്ടാക്കുന്നതെന്ന് ഹസന് ആരോപിച്ചു . സലിം രാജിനെതിരായ കേസില്‍ ഹൈക്കോടതി പരാമര്‍ശം ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ ഇങ്ങനെ തുടരണമോയെന്ന് അധികാരികള്‍ തീരുമാനിക്കണമെന്നുമായിരുന്നു മുരളീധരന്റെ പ്രസ്താവന.
എന്നാല്‍ മന്ത്രിസഭയിലെ തമ്മില്‍ത്തല്ലും കോടതി പരാമര്ശവുമൊക്കെയാണ് പ്രതിച്ഛായ നഷ്ടമാക്കിയതെന്നും സത്യം പറയുന്പോള്‍ ആരും മുഖം ചുളിച്ചിട്ടു കാര്യമില്ലെന്നും കെ.മുരളീധരന് എംഎല്‍എ തിരിച്ചടിച്ചു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ഓരോ കാര്യങ്ങള്‍ പറയുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്നും കെ.മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.