728-pixel-x-90-2-learn
728-pixel-x-90
<< >>

മുന്‍ സ്പീക്കര്‍ എ സി ജോസ് അന്തരിച്ചു

കൊച്ചി:കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയും നിയമസഭാ സ്പീക്കറുമായിരുന്ന എ സി ജോസ് (79) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍.

മൂന്ന് തവണ ലോകസഭാ അംഗമായിട്ടുള്ള ജോസ് നിയമസഭാ അംഗമായിരിക്കെ നാല് മാസമാണ് സ്പീക്കര്‍ പദവിയിലെത്തിയത്.1982 ഫെബ്രുവരി മൂന്ന് മുതല്‍ ജൂണ്‍ 23 വരെയുള്ള കാലയളവില്‍ കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച് മന്ത്രിസഭയെ നിലനിര്‍ത്തിയെന്ന ഖ്യാതിയുണ്ട്.കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച കേരളത്തിലെ ഏക നിയമസഭാ സ്പീക്കര്‍ കൂടിയാണ് അദ്ദേഹം.1996ല്‍ ഇടുക്കിയില്‍ നിന്നും 1998ല്‍ മുകുന്ദപുരത്തു നിന്നും 1999ല്‍ തൃശ്ശൂരില്‍ നിന്നുമാണ് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായി പ്രവര്‍ത്തിച്ചുവരികയാണിപ്പോള്‍.

INDIANEWS24.COM Kochi

Leave a Reply