jio 800x100
jio 800x100
728-pixel-x-90
<< >>

മുന്‍ സന്തോഷ്‌ ട്രോഫി താരം കോവിഡ് ബാധിച്ചു മരിച്ചു

പരപ്പനങ്ങാടി: മുന്‍ സന്തോഷ്‌ ട്രോഫി താരം ഇളയിടത്ത് [61] കോവിഡ് ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇതോടെ കേരത്തില്‍ കോവിഡ് മരണം 15 ആയി.
മുംബൈയില്‍നിന്ന് മെയ് 21നാണ് ഹംസക്കോയയും കുടുംബവും കേരളത്തില്‍ തിരിച്ചെത്തിയത്‌. കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ ചികിത്സയിലാണ്. 1981 മുതല്‍ 1986വരെ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചാണ് ഹംസക്കോയ സന്തോഷ്‌ ട്രോഫിയില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് ശനിയാഴ്ച 108 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. 64 പേര്‍ വിദേശങ്ങളില്‍നിന്നും 34 പേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായി. ശനിയാഴ്ച ആകെ 50 പേര്‍ രോഗമുക്തരായി.

Leave a Reply