കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് ചെര്‍ക്കളം മുഹ്യിദ്ദീന് മസ്ജിദില്‍ കബറടക്കും.ആശുപത്രിയില്‍ കാണാനെത്തിയ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയിദലി ഷിഹാബ് തങ്ങള്‍ എന്നിവരോട് വീട്ടിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2001 മുതല്‍ 2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി. 1987 മുതല്‍ കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യത്തെ എം.എല്‍.എ ആയിരുന്നു.നീണ്ട 19 വര്‍ഷം ആ പദവി നിര്‍വ്വഹിച്ചു.
1942 സെപ്തംബര്‍ 15ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസിയ ഉമ്മയുടേയും മകനായി ജനിച്ച ചെര്‍ക്കളം അബ്ദുല്ല ചെറുപ്പം മുതല്‍ മുസ്ലിം ലീഗിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി നിലകൊണ്ടു.ഏത് തീരുമാനങ്ങള്‍ക്കും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കായിരിക്കും മുന്‍ഗണന. സംസ്ഥാന ട്രഷറര്‍, മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി,സംസ്ഥാന കമ്മിറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മിറ്റി അംഗം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് തുടങ്ങി പാര്‍ട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു.
ഭാര്യ : ആയിഷ ചെര്‍ക്കളം (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ), മക്കള്‍: മെഹ്റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസര്‍(മിനറല്‍ വാട്ടര്‍ കമ്പനി,സലാല), സി.എ.അഹമ്മദ് കബീര്‍ ( എം.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി) മരുമക്കള്‍ : എ.പി.അബ്ദുല്‍ഖാദര്‍ (മുംബയ്), അഡ്വ. അബ്ദുല്‍മജീദ്(ദുബായ്)