728-pixel-x-90-2-learn
728-pixel-x-90
<< >>

മുന്‍ മന്ത്രിയും കന്നഡ സിനിമാ താരവുമായ അംബരീഷ് (66) അന്തരിച്ചു

ബെംഗളുരു: പ്രശസ്ത കന്നഡ താരവും മുന്‍ മന്ത്രിയുമായ അംബരീഷ് (66) അന്തരിച്ചു. വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രശസ്ത  സിനിമാതാരം സുമലതയാണ് അംബരീഷിന്‍റെ ഭാര്യ. 1970-കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിക്കുന്നത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിളിച്ചിരുന്നത്.

1994-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96-ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്സഭയിലേക്ക് ജയിച്ചു. 2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്‍റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്‍റെ വിധിയില്‍ കര്‍ണ്ണാടകയോട് അനീതി കാണിച്ചുവന്നു ആരോപിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കുകയുണ്ടായി.

മലയാളത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനം എന്ന സംഗീത പ്രാധാന്യമുള്ള ചിത്രത്തില്‍ അദ്ദേഹം നായകനായി അഭിനയിച്ചിരുന്നു.

INDIANEWS24 BENGALURU DESK

Leave a Reply