728-pixel-x-90-2-learn
728-pixel-x-90
<< >>

മുന്‍ ഫുട്‌ബോളര്‍ റൊമാരിയോ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു

റയോ ഡി ജനീറോ:ബ്രസീലിന്റെ മുന്‍ ലോകഫുട്‌ബോളര്‍ റൊമാരിയോ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.റയോ ഡി ജനീറോയിലെ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് റൊമാരിയോ വിജയിച്ചത്.

പോള്‍ ചെയ്ത വോട്ടിന്റെ 60 ശതമാനവും നേടിക്കൊണ്ടാണ് റൊമാരിയോ വിജയം ഉറപ്പിച്ചത്.4.5 മില്യണ്‍ വോട്ടുകള്‍ ഈ പഴയ കാല്‍പന്തുകളിക്കാരന്റെ പെട്ടിയില്‍ വീണു.റിയോ ഡി ജനറോയിലെ മുന്‍ മേയര്‍ കസര്‍ മയിയയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

നാലുവര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള റൊമാരിയോ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ കടുത്ത വിമര്‍ശകനാണ്.

INDIANEWS24.COM RIO DE JANEIRO

 

Leave a Reply