ചൈന :ചൈനയിലെ മുന്‍ മന്ത്രിയും പോളിറ്റ്ബ്യുറോ അംഗവുമായിരുന്നബോ സിലായ്ക്ക് അഴിമതി കേസില്‍ ജീവപര്യന്തം തടവുശിക്ഷ. കേസില്‍ വിചാരണ നടക്കുന്ന ഷാന്തോങ് പ്രവിശ്യയിലെ ജിനാന്‍ ഇന്‍്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ബ്രിട്ടീഷ് വ്യവസായിയുടെ കൊലപാതക കേസ് ഒത്തുതീര്‍ക്കാന്‍ കൂട്ട് നിന്നത് അടക്കം നിരവധി ആരോപണങ്ങള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നു.ബോ സിലായുടെ സ്വത്തുക്കളും മറ്റു വസ്തു വകകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
കൈക്കൂലി, അധികാര ദുര്‍വിനിയോഗം, അസാന്മാര്ഗിക പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ് ബോ സിലായ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
26.8 മില്യന്‍ ചൈനീസ് യുവാന്‍ അഴിമതി നടത്തിയ ബോ സിലായ് രാജ്യത്തിന് അപമാനമുണ്ടാക്കിയെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ജീവപര്യന്തം ശിക്ഷക്കു പുറമെ കൈക്കൂലി വാങ്ങിയതിന് 15 വര്‍ഷം തടവും അധികാര ദുര്‍വിനിയോഗത്തിന് ഏഴു വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. ആഗസ്റ്റ് 22 നാണ് ബോക്കെതിരായ കേസിന്‍്റെ വിചാരണ തുടങ്ങിയത്. വിചാരണ വേളയില്‍ തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ബോ സിലായ് നിഷേധിച്ചിരുന്നു.
അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് ബോ സിലായിയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയിരുന്നു.
ചോങ്കിങ് നഗരത്തിലെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ചൈനീസ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്ന സിലായി ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനിരിക്കയെയാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. ബോയുടെ ഭാര്യ ഗൂ കയ്ലായ് ബ്രിട്ടീഷ് വ്യാപാരി ഹേവുഡിനെ വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായതോടെ ബിസിനസ് വളര്‍ത്തുവാന്‍ ബോ നടത്തിയ നിരവധി അഴിമതികള്‍ പുറത്തു വരുകയായിരുന്നു. പൊതു ഖജനാവിലെ പണം സ്വകാര്യ ആവശ്യത്തിനുപയോഗിച്ചതായും പാര്‍ട്ടി പദവികള്‍ ഉപയോഗിച്ച് ബോ വ്യക്തിപരമായും കുടുംബാംഗങ്ങള്‍ വഴിയും കൈക്കൂലി കൈപ്പറ്റിയതായും ഉള്ള ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ബോക്കെതിരെ നിയമനടപടിയെടുക്കുകയായിരുന്നു.
ചൈനയില്‍ അഴിമതിക്കേസില്‍ നടപടി നേരിടുന്ന രണ്ടാമത്തെ പോളിറ്റ്ബ്യൂറോ അംഗമാണ് ബോ സിലായ്. 2008 ല്‍ പി.ബി. അംഗം ചെന്‍ ലിയാങ്യു പതിനെട്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.
WWW.INDIANEWS24.COM/UK