jio 800x100
jio 800x100
728-pixel-x-90
<< >>

മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി:മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും  ദേശീയ ജനാധിപത്യ മുന്നണിയുടെ സ്ഥാപക നേതാക്കളിലെ പ്രമുഖനുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. 88 വയസായിരുന്നു. അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച അദേഹം ഏറെക്കാലമായി ചികില്‍സയിലായിരുന്നു.അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ചതോടെ 2010ല്‍ അദേഹം പൊതുരംഗം വിട്ടു.കേന്ദ്രമന്ത്രിയായിരുന്ന ഹുമയൂൺ കബീറിന്റെ മകൾ ലൈല കബീർ ആണ് ഭാര്യ. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ ഭാര്യാ സഹോദരനാണ്.വിദേശത്തുള്ള  മകൻ ഷോൺ ഫെർണാണ്ടസ് എത്തിയശേഷം സംസ്കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ നടക്കും.

INDIANEWS24 NEW DELHI

Leave a Reply