jio 800x100
jio 800x100
728-pixel-x-90
<< >>

മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായ ഇ അഹമ്മദ്‌(78) എം പി അന്തരിച്ചു.പുലര്‍ച്ചെ 2.30 ഓടെ ന്യൂഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം.ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.സ്വദേശമായ കണ്ണൂരിലാണ് ഖബറടക്കം.

ഇന്നലെ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി നടത്തിയ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാന്‍ പാര്‍ലമെന്റിന്റെ നടുവിലായി ഇരുന്ന അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.പാര്‍ലമെന്റിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ച് ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ചികിത്സിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ട്രോമാകെയര്‍ യൂണിറ്റില്‍ വെന്റിലേറ്ററിലാണ് മരണത്തിനു കീഴടങ്ങിയത്.

കാല്‍ നൂറ്റാണ്ടിലേറെ കാലം ലോകസഭാ ആംഗമായിരുന്ന അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളികൂടിയാണ്.മുസ്ലിംലീഗിനെ നിര്‍ണ്ണായക ശക്തിയാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കാനും അദ്ദേഹത്തിനായി.1938ല്‍ കണ്ണൂരിലാണ് ഇ അഹമ്മദിന്റെ ജനനം.1991 മുതല്‍ ലോകസഭാ അംഗമാണ്.മഞ്ചേരിയില്‍ നിന്നും തുടര്‍ച്ചയായി ജയിച്ച അദ്ദേഹം 2004ല്‍ പൊന്നാന്നിയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.അന്ന് കേരളത്തില്‍ യു ഡി എഫ് തകര്‍ന്നടിഞ്ഞപ്പോള്‍ അഹമ്മദ് മാത്രമാണ് യു ഡി എഫിനുവേണ്ടി വിജയംകൊയ്ത ഒരേയൊരു സ്ഥാനാര്‍ത്ഥി.വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു ജയം.തുടര്‍ച്ചയായി ഏഴ് തിരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം ജനസമ്മതി നേടിയത്.മുസ്ലിംലീഗന്റെ ആദ്യ കേന്ദ്രമന്ത്രിയെന്ന നിലയിലും അദ്ദേഹം ചരിത്രത്തില്‍ ഇടം നേടി.

1967ല്‍ സപ്തകക്ഷിമുന്നണിയുടെ പിന്തുണയോടെ കണ്ണൂരില്‍നിന്നും നിയമസഭാംഗം. പിന്നീട് കൊടുവള്ളിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം തുടര്‍ച്ചയായി 3 തവണ, താനൂരില്‍നിന്നും നിയമസഭയിലെത്തി. 1982 മുതല്‍ അഞ്ച് വര്‍ഷക്കാലം വ്യവസായമന്ത്രി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രത്യേക ദൂതനായി, 1984ല്‍ ഗള്‍ഫ് മേഖലയിലെ ഭരണനേതാക്കളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. 1992 മുതല്‍ തുടര്‍ച്ചയായി 6 കൊല്ലം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു അഹമ്മദ്.

INDIANEWS24.COM NEWDELHI

Leave a Reply