728-pixel-x-90-2-learn
728-pixel-x-90
<< >>

മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് റോസമ്മ പുന്നൂസ് അന്തരിച്ചു

സലാല• പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുന്‍ എംഎല്‍എയുമായ റോസമ്മ പുന്നൂസ് (100) അന്തരിച്ചു.   ഒമാനിലെ സലാലയില്‍ ആയിരുന്നു അന്ത്യം.ഇവിടെ മകനും കുടുംബത്തോടുമൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. സംസ്കാരം   തിങ്കളാഴ്ച നടക്കും.

കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗവും ആദ്യ പ്രോടേം സ്പീക്കറുമായിരുന്നു. കോണ്‍ഗ്രസ് നേതാവ് അക്കാമ്മ ചെറിയാന്‍റെ സഹോദരിയാണ്. ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നേതൃത്വം വഹിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം അഭിഭാഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിപി.ഐ നേതാവായ പി. ടി പുന്നൂസാണ് ഭര്‍ത്താവ്.

കഴിഞ്ഞ മേയ് 13നാണ് റോസമ്മ പുന്നൂസിന് 100 വയസ് തികഞ്ഞത്. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോടെം സ്പീക്കര്‍ , കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍, ആദ്യ നിയമസഭാ ഉപതിരഞ്ഞടുപ്പിലെ വിജയി തുടങ്ങി പ്രത്യേകതകള്‍ ഏറെയുണ്ട് റോസമ്മ പുന്നൂസിന്‍റെ രാഷ്ട്രീയ ജീവിതത്തിന്.

കാഞ്ഞിരപ്പള്ളിയുടെ രാഷ്ട്രീയത്തറവാടായ കരിപ്പാപ്പറമ്പില്‍ കുടുംബത്തിലായിരുന്നു റോസമ്മയുടെ ജനനം. കേരള നിയമസഭാ ചരിത്രത്തില്‍ പല റെക്കോര്‍ഡുകള്‍ക്കും ഉടമയായ റോസമ്മ പുന്നൂസ് ഭര്‍ത്താവ് പി.ടി. പുന്നൂസിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി പങ്കു വച്ചിരുന്നു. കേരളത്തില്‍ നിന്ന് ആദ്യമായി ഒരേ സമയം നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയിച്ചുകയറിയ ദന്പതികള്‍ . 1957ല്‍ ദേവികുളത്തു നിന്നു റോസമ്മ നിയമസഭയിലെത്തിയപ്പോള്‍ സമുന്നത സിപിഐ നേതാവായിരുന്ന ഭര്‍ത്താവ് പി.ടി. പുന്നൂസ് ആലപ്പുഴയില്‍ നിന്നു ലോക്സഭയിലുമെത്തി.

Leave a Reply