jio 800x100
jio 800x100
728-pixel-x-90
<< >>

മുന്‍ എം പി. എ ചാള്‍സ് അന്തരിച്ചു

തിരുവനന്തപുരം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം മുന്‍ എം.പിയുമായ എ ചാള്‍സ് (84) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.

കാഞ്ഞിരംകുളം സ്വദേശിയായ ചാള്‍സ് പി.എസ്.സി ബോര്‍ഡ് അംഗമായും charles1സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിന്റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം സി.എസ്.ഐ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കുമാരപുരം ബര്‍മ റോഡില്‍ മകനൊപ്പം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

മൂന്നു തവണ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കെ കരുണാകരനാണ് ചാള്‍സിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.1989ല്‍ ഒ എന്‍ വി കുറുപ്പിനെയും 91ല്‍ ഇ ജെ വിജയമ്മയെയും തോല്‍പ്പിച്ചു ചാള്‍സ് ഹാട്രിക്ക് വിജയം നേടി.

INDIANEWS24.COM MOVIES

Leave a Reply