jio 800x100
jio 800x100
728-pixel-x-90
<< >>

മുന്‍മന്ത്രിയും യുഡിഎഫ് നേതാവുമായ സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു.

തൃശൂര്‍:മുന്‍മന്ത്രിയും യു.ഡി.എഫ് നേതാവുമായ സി.എന്‍ ബാലകൃഷ്ണന്‍ {86} അന്തരിച്ചു. ന്യൂമോണിയ ബാധിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബര്‍ 18നാണ് സിഎന്‍ ബാലകൃഷ്ണന്‍ ജനിച്ചത്. 1952ല്‍ സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസിലെത്തി. തുടര്‍ച്ചയായി 17 വര്‍ഷം തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കെപിസിസി ട്രഷററായിരുന്നു.

Leave a Reply