728-pixel-x-90-2-learn
728-pixel-x-90
<< >>

‘മുന്നറിയിപ്പ്’ മലയാളത്തില്‍ മതിയെന്ന് ബീന പറഞ്ഞു: വേണു

മികവിന്റെ മുന്നറിയിപ്പായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന തന്റെ പുതിയ ചിത്രം മലയാള സിനിമയാക്കിയത് ഭാര്യ ബീന പറഞ്ഞിട്ടെന്ന് പ്രശസ്ത ക്യാമറമാന്‍ വേണു. ‘മുന്നറിയിപ്പ്’ മുംബൈ പശ്ചാത്തലമാക്കിയാണ് കഥ വികസിപ്പിച്ചത്, ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ വേണു പറയുന്നു. ഹിന്ദിയില്‍ ചെയ്യണമെന്നു തീരുമാനിച്ചു ഭാര്യ ബീനയോട്  കഥ പറഞ്ഞു. കഥ കേട്ടതും അവര്‍ മലയാളത്തില്‍ ചെയ്യാന്‍ നിര്‍ദേശിച്ചു, അദ്ദേഹം വെളിപ്പെടുത്തി.

venu ISC beena paulഅങ്ങനെ വേണുവിന്റെ രണ്ടാമത്തെ മലയാള ചലച്ചിത്രം മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് പുരോഗമിച്ചു. സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍ ആണ് തിരക്കഥയൊരുക്കിയത്. കുറഞ്ഞ ചിലവില്‍ 28 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ അതിഥി താരമായി എത്തുന്ന പൃഥിരാജിനൊപ്പം അപര്‍ണ്ണ ഗോപിനാഥ്, ജോയ് മാത്യു, നെടുമുടിവേണു, രഞ്ജി പണിക്കര്‍, ജോഷി മാത്യു തുടങ്ങിയവരും മികച്ച വേഷങ്ങള്‍ അവതരിപ്പിക്കുന്നു
manju warrierഎം.ടിയുടെ തിരക്കഥയില്‍ 1998ല്‍ പുറത്തിറങ്ങിയ ‘ദയ’ ആണ് വേണു ആദ്യം സംവിധാനം ചെയ്ത ചിത്രം.മഞ്ജു വാരിയരായിരുന്നു ദയയിലെ ലീഡ് റോള്‍ അവതരിപ്പിച്ചത്.

INDIANEWS24 MOVIES

 

Leave a Reply