728-pixel-x-90-2-learn
728-pixel-x-90
<< >>

മുത്തലാഖ് ഇനി നിയമവിരുദ്ധം; കേന്ദ്ര ഓര്‍ഡിനന്‍സ് പുറത്തിറങ്ങി

ന്യൂഡല്‍ഹി: പത്‌നിയോട് നേരിട്ട് മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന മുത്തലാഖിനെ നിയമവിരുദ്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. കഴിഞ്ഞ ഡിസംബറില്‍ ലോകസഭയില്‍ ഈ ബില്‍ പാസ്സാക്കിയിരുന്നു. രാജ്യസഭയില്‍ പാസ്സാക്കാന്‍ സമയമെടുക്കുന്നതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്.

മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലാണ് മാസങ്ങള്‍ക്ക് മുമ്പ് പാസാക്കിയ മുത്തലാഖ് ബില്‍. ഇതേ വ്യവസ്ഥകളോടെയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സ് പ്രകാരം ഒറ്റയടിക്ക് മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്‍കാമെന്നാണ് വ്യവസ്ഥ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോളിലൂടെയോ വാട്‌സ് ആപ്പ്, എസ് എം എസ് തുടങ്ങിയവയിലൂടെയോ തലാഖ് ചൊല്ലിയാലും നിയമവിധേയമാവില്ലെന്ന് ബില്ലില്‍ പറയുന്നു.ലോകത്താകമാനം 22 മുസ്ലിം രാജ്യങ്ങള്‍ മുത്തലാഖിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത്.

INDIANEWS24 NEWDELHI DESK

Leave a Reply