728-pixel-x-90-2-learn
728-pixel-x-90
<< >>

മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ജനാർദ്ദന റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുതിർന്ന കോൺഗ്രസ് നേതാവും ആന്ധ്രയിലെ മുൻ മുഖ്യമന്ത്രിയുമായ എൻ.ജനാർദ്ദന റെഡ്ഡി [80 ]അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു.ഭാര്യ രാജലക്ഷ്മി ആന്ധ്രയിൽ മന്ത്രിയായിരുന്നു.ഇവർക്ക് നാല് പുത്രന്മാരുണ്ട്.

നെല്ലൂരിൽ ജനിച്ച ജനാർദ്ദന റെഡ്ഡി,​ 1990​​​-92 ലാണ് ആന്ധ്രാ മുഖ്യമന്ത്രിയായിരുന്നത്. സ്വകാര്യ മേഖലയിൽ പ്രൊഫഷണൽ എഞ്ചിനിയറിംഗ് കോളേജുകളും മെഡിക്കൽ കോളേജുകളും അനുവദിച്ച  തീരുമാനത്തിന് പിന്നിൽ റെഡ്ഡിയായിരുന്നു.

ബാപ്റ്റ്‌ല,​ നർസരായ്പേട്ട്,​ വിശാഖപട്ടണം എന്നീ മണ്ഡലങ്ങളിൽ നിന്ന് മൂന്നു തവണ ലോക്‌സഭാംഗമായി. ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചുട്ടുണ്ട് .

Leave a Reply