തിരുവനന്തപുരം: ആകാശവാണി ഗോപന് എന്ന പേരില്‍ വിഖ്യാതനായ ആകാശവാണിയുടെ മലയാളം വിഭാഗം മുന്‍മേധാവി എസ് ഗോപന് നായര്‍ അന്തരിച്ചു.ഗോപന് എന്ന പേരിലാണ് ന്യൂഡല്‍ഹിയില്‍ നിന്ന് ദീര്‍ഘകാലം മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്.വിവിധ സര്‍ക്കാര്‍ പ്രചാരണ പരിപാടികള്‍ക്ക് ഗോപന് ശബ്ദം നല്‍കിയിരുന്നു.പുകവലിക്കെതിരായ പരസ്യങ്ങൾക്ക് ഗോപന് ശബ്ദം നല്‍കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.79 വയസായിരുന്ന എസ്.ഗോപന് നായര്‍ അവസാന കാലം വരെ കര്‍മ്മ നിരതനായിരുന്നു.