jio 800x100
jio 800x100
728-pixel-x-90
<< >>

മുടിവെട്ടിക്കാനെത്തുന്നവര്‍ സ്വന്തം മുടിയുമായ് മടങ്ങേണ്ടിവരും …

തിരുവനന്തപുരം:മുടിവെട്ടിക്കാനെത്തുന്നവര്‍ വെട്ടിയ മുടിയുമായി മടങ്ങേണ്ടിവന്നേക്കും.ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടിപാര്‍ലറുകളിലും മാലിന്യമായി അടിഞ്ഞുകൂടുന്ന വെട്ടിയ മുടികള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തുകളും നഗരസഭകളും നടപടികളെടുക്കാതായതോടെയാണ് ബാര്‍ബേഴ്‌സ് ആന്‍ഡ് ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ പുതിയ സമ്പ്രദായത്തെ കുറിച്ച് ചിന്തിക്കുന്നത്. ഡിസംബറില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന ബാര്‍ബര്‍മാരുടെ സംസ്ഥാന സമ്മേളനത്തില്‍ ഈ പുതിയ തീരുമാനം പ്രഖ്യാപിക്കാനിരിക്കുകയാണ്.

hair

മുടി മാലിന്യം സംസ്‌കരിക്കുന്നില്ലെന്ന പേരില്‍ ആരോഗ്യവകുപ്പ് ബാര്‍ബര്‍ ഷോപ്പുകള്‍ റെയ്ഡ് ചെയ്യുന്ന സ്ഥിതി വന്നാല്‍ വേറെ നിവൃത്തിയില്ലെന്ന് ബാര്‍ബര്‍മാര്‍ പറയുന്നു. നേരത്ത ഈ മുടി മാലിന്യത്തെ ചൊല്ലി ബാര്‍ബര്‍മാര്‍ക്ക് തലപുകയ്‌ക്കേണ്ടി വരുമായിരുന്നില്ല.തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്റുമാര്‍ മുടികള്‍ കൂട്ടത്തോടെ എടുത്തുകൊണ്ടുപോകുമായിരുന്നു. കോയമ്പത്തൂരിലെ ഒരു കമ്പനിയില്‍ മൂടിയില്‍ നിന്നും അമിനോ ആസിഡ് ഉല്‍പാദിപ്പിക്കുന്ന വ്യവസായമുണ്ടായിരുന്നു.ഓഡിയോ, വീഡിയോ കാസറ്റുകളിലെ ടേപ്പ് റിബണ്‍ ഉണ്ടാക്കുന്നതിനാണ് ഇത് പ്രധാനമായും ഉപോയിഗിച്ചിരുന്നത്.എന്നാല്‍ സി ഡി, ഡി വി ഡി പ്ലേയറുകള്‍ വ്യാപകമായതോടെ കാസറ്റുകള്‍ ആര്‍ക്കും വേണ്ടാതായി.ഇതോടെ കോയമ്പത്തൂരിലെ കമ്പനിയും അടച്ചുപൂട്ടേണ്ട സ്ഥിതി വന്നു. ഇതിന്റെ ഫലമായി മുടിയെടുക്കാന്‍ വരുന്ന തമിഴ് സംഘത്തെയും കാണാതായി.

കേരളത്തിലെങ്ങും ഖരമാലിന്യ സംസ്‌കരണ സംവിധാനമില്ലെന്ന കാരണത്താലാണ് തദ്ദേശ സ്ഥാപനങ്ങള്‍ മുടിയെടുക്കാന്‍ മടിക്കുന്നത്.ഈ അവസ്ഥയില്‍ മുടിമാലിന്യത്തെ ചൊല്ലി പരാതി പറഞ്ഞിട്ട് കാര്യവുമില്ല.അങ്ങനെ വരുമ്പോള്‍ മുടിവെട്ടാനെത്തുന്നവരുടെ കൈയില്‍ തന്നെ മുടി Anniyan vikramകൊടുത്തുവിടുകയെന്നതാണ് ബാര്‍ബര്‍മാരുടെ മുന്നിലുള്ള ഏക പോംവഴി.

INDIANEWS24 KERALA

Leave a Reply