728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യാനാകും മുമ്പ് ഒരു പിറന്നാളാഘോഷം കൂടി

അങ്ങനെ പിണറായിയുടെ പിറന്നാള്‍ എല്ലാവരും അറിഞ്ഞു,അറിയിച്ചു.നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ചൊവ്വാഴ്ച്ച പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നിയുക്ത മുഖ്യമന്ത്രിയുടെ പൂര്‍വ്വകാലം വ്യക്തമാക്കുന്ന രേഖകളിലെല്ലാം മാര്‍ച്ച് 21 ആണ് ജന്മദിനമായി നല്‍കിയിട്ടുള്ളതെങ്കിലും അത് ശരിയല്ലെന്ന് അദ്ദേഹം തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇന്ന് വാര്‍ത്താ സമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കിക്കൊണ്ട് അദ്ദേഹം തന്നെയാണ് പിറന്നാള്‍ രഹസ്യം വെളിപ്പെടുത്തിയത്.ഇക്കാര്യം അറിയാവുന്ന പ്രശസ്തയായ ഒരാള്‍ കൂടിയുണ്ടെങ്കിലും പിണറായിക്ക് കൊടുത്ത വാക്കുപാലിച്ച് ഇതേവരെ പരസ്യമാക്കിയിട്ടില്ല.മലയാളത്തിന്റെ പ്രിയനടി നവ്യനായരാണ് ഈ പിറന്നാള്‍ രഹസ്യം അറിയാവുന്ന പ്രശസ്ത.പിണറായിയോടും കുടുംബത്തോടും നവ്യയ്ക്ക്‌ വ്യക്തിപരമായുള്ള അടുപ്പം കൊണ്ടാണ് നേരത്തെ ഇക്കാര്യം അറിയാനായത്.

പിറന്നാള്‍ ദിനത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പിണറായിക്കൊപ്പം മുമ്പെടുത്ത സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട് ആശംസകള്‍ നേര്‍ന്നു.

‘നിയുക്ത മുഖ്യമന്ത്രി
സഖാവ് : പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’

എന്ന കുറിപ്പോടെയായിരുന്നു സുരാജിന്റെ പോസ്റ്റ്.

INDIANEWS24.COM T V P M

Leave a Reply