jio 800x100
jio 800x100
728-pixel-x-90
<< >>

മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.കെ.ശൈലജ, എ.സി.മൊയ്തീൻ, വി എസ് സുനിൽകുമാർ,കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ എന്നിവരും സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം:മലപ്പുറംകളക്ടര്‍ക്കും പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹര്യത്തില്‍ കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിക്കുകയും അവലോകനയോഗത്തിൽ പങ്കെടുക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും  നാല്  മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയി.:മലപ്പുറം ജില്ലാ കളക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ  പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.കെ.ശൈലജ,എ.സി.മൊയ്തീൻ,വി എസ് സുനിൽകുമാർ,കടന്നപ്പള്ളി രാമചന്ദ്രൻ,ഇ.ചന്ദ്രശേഖരൻ,കെ.ടി.ജലീൽ എന്നിവരാണ്  നിരീക്ഷണത്തിൽപോയത്.മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ല.മുന്‍കരുതല്‍ എന്ന നിലയ്ക്കും സ്വയം മാതൃകയാകാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.മന്ത്രി എ സി മൊയ്തീനും കുടുംബവും ആന്റിജന്‍ പരിശോധന നടത്തി കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പു വരുത്തിയിട്ടുമുണ്ട്.മറ്റു മന്ത്രിമാര്‍ക്കും താമസം വിനാ ആന്റിജന്‍ പരിശോധന നടത്തും എന്നറിയുന്നു.

മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോകുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും.മറ്റു ജില്ലകളിലും ബദല്‍ ക്രമീകരണം വരുത്തും.മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകുന്നതുകൊണ്ട് ഭരണപരമായ പ്രതിസന്ധി ഉണ്ടാകാനിടയില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷമായതിനെത്തുടർന്ന് സെക്രട്ടേറിയറ്റ് അടച്ചപ്പോൾ ഓൺലൈന്‍വഴിയാണ് മന്ത്രിസഭായോഗം ചേർന്നത്. മുഖ്യമന്ത്രി ക്ലിഫ്ഹൗസിലിരുന്നും മന്ത്രിമാർ വീടുകളിലിരുന്നും…മന്ത്രിസഭായോഗത്തിൽ പങ്കെടുത്തു. ഇ-ഫയൽ സംവിധാനമുള്ളതിനാൽ ഫയൽനോട്ടത്തിനും പ്രശ്നമില്ല എന്നതും അനുകൂല ഘടകമാണ്.

പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്നു മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ നേരത്തെ നിരീക്ഷണത്തിൽ പോയിരുന്നു.

INDIANEWS24 TVPM DESK

Leave a Reply