jio 800x100
jio 800x100
728-pixel-x-90
<< >>

മുഖ്യമന്ത്രി കോഴ ചോദിച്ചെന്ന് കുരുവിള

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി കോടികള്‍ കോഴ ചോദിച്ചതായി സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് ബാംഗ്ലൂരിലെ മലയാളിവ്യവസായി എം കെ കുരുവിള മൊഴി നല്‍കി. ധനമന്ത്രി കെ എം മാണിയുമായി ബന്ധപ്പെട്ട ബാര്‍ കോഴവിവാദത്തില്‍ ഉലഞ്ഞുനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന് സോളാര്‍ കേസില്‍ ഉമ്മന്‍‌ചാണ്ടിക്കെതിരായ മൊഴി മറ്റൊരു ആഘാതമായി.

വിദേശകമ്പനി കേരളത്തില്‍ തുടങ്ങുമെന്ന് പറയുന്ന സോളാര്‍ പദ്ധതിയില്‍ പങ്കാളിയാക്കാന്‍ കോടികള്‍ നല്‍കണമെന്ന് ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടതായാണ് മൊഴി. ഉമ്മന്‍‌ചാണ്ടിയുടെ ബന്ധു എന്ന് അവകാശപ്പെടുന്ന ആന്‍ഡ്രൂസ് എന്നയാളും തന്നോടൊപ്പം ഉണ്ടായിരുന്നു. പിന്നിട്ട് ബന്ധപ്പെടാന്‍ ഗണ്‍മാന്‍ സലിംരാജിന്റെയും മറ്റൊരാളുടെയും ഫോണ്‍നമ്പരുകള്‍ മുഖ്യമന്ത്രി നല്‍കിയതായും കുരുവിള പറയുന്നു.

Leave a Reply