728-pixel-x-90-2-learn
728-pixel-x-90
<< >>

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം

കോട്ടയം : ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആന്‍ജിയോഗ്രാഫിക്ക് വിധേയനാക്കി.ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ  രക്തസമ്മര്‍ദ്ദം താണ നിലയിലായിരുന്നു.വിശദ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ആഞ്ചിയോഗ്രാം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഏതായാലും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ തകരാറുകളോന്നും ഇല്ലെന്നും ആന്‍ജിയോ പ്ലാസ്റ്റി നടത്തേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

INDIANEWS24 KOTTAYAM

 

Leave a Reply