728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രി ഇടപെട്ടു; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ്സുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്നും ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്ന് മുന്നോട്ടുവച്ച മുഖ്യമന്ത്രിയുടെ ഡിമാന്റ് അംഗീകരിക്കുകയായിരുന്നു.

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു ബസ് ഉടമകള്‍ മുഖ്യമന്ത്രിയെ കണ്ടത്. സമരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ ബസ് ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

അതിനിടെ സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകള്‍ക്കിടയില്‍ ത!ര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ചില സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങി. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജി 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം തുടങ്ങിയത്.

INDIANEWS24.COM T V P M

Leave a Reply