728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രിക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നു ഒരേ മനസോടെ കേരളം

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുലര്‍ച്ചെ നാല് നാല്‍പ്പതിനു തിരുവനന്തപുരത്ത് നിന്ന് മെച്ചപ്പെട്ട ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പമുണ്ട്. മുഖ്യമന്ത്രിയെ യാത്രയയക്കാന്‍ എയര്‍പ്പോട്ടില്‍ ഡിജിപി ലോക്നാഥ് ബഹ്റ എത്തിയിരുന്നു.യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ഇന്നത്തെ യാത്ര അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.ഇന്ന് മുതല്‍ മൂന്നാഴ്ചക്കാലത്തേക്ക് മുഖ്യമന്ത്രി കേരളത്തിലുണ്ടാകില്ല.പക്ഷെ ഈ കാലയളവില്‍ മുഖ്യമന്ത്രിയുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിട്ടില്ല. ഇതിനിടെയുണ്ടാകുന്ന  മന്ത്രിസഭാ യോഗങ്ങളില്‍ അദ്ധ്യക്ഷനാവുക വ്യവസായ മന്ത്രിയായ ഇ.പി.ജയരാജനായിരിക്കും. ഇദ്ദേഹം മുഖേനയായിരിക്കും പ്രധാനപ്പെട്ട ഫയലുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക.

അതെ സമയം ലോകമെമ്പാടുമുള്ള മലയാളികളും കേരളത്തിന്റെ അഭ്യുദയകാംക്ഷികളും കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഖ്യമന്ത്രിയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആയുര്‍ സൌഖ്യവും യാത്രമംഗളവും നേര്‍ന്നു.ഇക്കഴിഞ്ഞ ആഗസ്റ്റ്‌ 19 ന് അദ്ദേഹം വിദഗ്ധ ചികിത്സാര്‍ഥം അമേരിക്കയ്ക്ക് പുറപ്പെടേണ്ടാതായിരുന്നു.പ്രളയത്തെത്തുടര്‍ന്ന്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടതിനാല്‍ അദ്ദേഹം  തന്റെ   ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തല്‍ക്കാലം അവധി നല്‍കുകയായിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ കേരളത്തിന്‌ കടുത്ത    ആശങ്കയുണ്ടായിരുന്നു. പക്ഷെ നിശ്ചയ നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നിരന്തരം കേരളത്തിനെ ഈ ദുരന്തത്തില്‍  നിന്ന് കരകയറ്റുന്നതിനായി പ്രവര്‍ത്തിക്കുകയായിരുന്നു.തുടര്‍ന്നും ആധുനിക  ആശയവിനിമയ സങ്കേതങ്ങളുപയോഗപ്പെടുത്തി അമേരിക്കയിലെ ആശുപത്രിയിലിരുന്നു കേരളത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം.

INDIANEWS24 TVPM DESK

Leave a Reply