728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരന്‍:

കണ്ണൂര്‍ :മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് പള്ളിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ്‌.ഇയാള്‍ കല്ലെറിയുന്നതിന്റെ ദ്രിശ്യങ്ങള്‍ മലയാള മനോരമ ന്യൂസ് ചാനല്‍ ആണ് ആദ്യം പുറത്തു വിട്ടത്.ഇരുണ്ട നിറത്തില്‍ ഉള്ള ഷര്‍ട്ട് ധരിച്ച ഇയാള്‍ മുഖ്യമന്ത്രിയുടെ കാറിനു നേരെ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.കണ്ണൂര്‍ പോലിസ് ക്ലബ്ബിനു സമീപത്ത് വച്ചാണ് സംഭവം നടന്നത്.കല്ലെറിഞ്ഞത് കോണ്‍ഗ്രസ്കാരാണോ സിപി എം കാരാണോ എന്ന കാര്യം വിശദമായി അന്വേഷിക്കണം എന്ന് പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.എറിഞ്ഞത് സി പി എം കാരല്ലെങ്കില്‍ സന്തോഷം ഉണ്ട് എന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ട്രാഫിക് കോണ്‍ വലിച്ചെറിഞ്ഞ നീല ഷര്‍ട്ട് ധരിച്ച യുവാവിനെക്കുറിച്ച് ഇപ്പോളും പോലിസ് അന്വേഷിച്ച് വരികയാണ്.

കോളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞു മുഹമ്മദ്‌ നിരവധി കേസുകളില്‍ പ്രതിയാണ് എന്ന് സി പി എം നേതാക്കള്‍ ആരോപിച്ചു.

www.indianews24.com/uk

Leave a Reply