jio 800x100
jio 800x100
728-pixel-x-90
<< >>

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്കു റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5 കോടി രൂപ നല്‍കി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 5 കോടി രൂപ നല്‍കി. റിലയന്‍സ് ജിയോയുടെ സംസ്ഥാന മേധാവി കെ.സി നരേന്ദ്രന്‍ , റിലയന്‍സ് റീറ്റയില്‍ ദക്ഷിണേന്ത്യന്‍ മേധാവി അനില്‍ കുമാര്‍,റിലയന്‍സ് പെട്രോളിയം അര്‍ജ്ജുന്‍ പൊള്ളാത്ത് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തുക കൈമാറി.കഴിഞ്ഞ പ്രളയ കാലത്തു 21 കോടിയുടെ ധനസഹായമാണ് റിലയന്‍സ് ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൂടാതെ ആലപ്പുഴയിലെ ഏതാനും ദുരിതാശ്വാസ ക്യാമ്പുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം 50 കോടി രൂപയുടെ മറ്റു സഹായങ്ങളും റിലയന്‍സ് ചെയ്തിരുന്നു.

Leave a Reply