728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ലൈവ് കാരിക്കേച്ചര്‍ ഷോ സംഘടിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഊര്‍ജ്ജിതപ്പെടുത്താനാRadhakrishna Press Club Low Res 1dinesh panikkar low res 1യി പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും തിരുവനന്തപുരത്തെ മുന്‍നിര ലൈഫ്സ്റ്റൈല്‍ സ്റ്റോറായ സ്റ്റൈല്‍ പ്ലസുമായി സഹകരിച്ചുകൊണ്ട് ആര്‍ട്ട് ഇന്‍ നീഡ് ഈസ്‌ ആര്‍ട്ട് ഇന്‍ഡീഡ് ( ART IN NEED is art indeed ) എന്ന ലൈവ് കാരിക്കേച്ചര്‍ ഷോ സംഘടിപ്പിച്ചു..ദേവസ്വം ബോര്‍ഡ്‌ ജംഗ്ഷനു സമീപമുള്ള സ്റ്റൈല്‍ പ്ലസ് സ്റ്റോറിലാണ് സെപ്തംബര്‍ 8 ഞായറാഴ്ച 12 മണി മുതല്‍  കാരിക്കേച്ചര്‍ രചന നടന്നത്..ഈ പരിപാടിയില്‍ നിന്നും ലഭിക്കുന്ന പൂര്‍ണ്ണ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിങ്കളാഴ്ച കൈമാറുമെന്ന് പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍റെ ചീഫ് കോര്ഡിനേറ്റര്‍ സനു സത്യന്‍ അറിയിച്ചു.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായ ഇബ്രാഹിം ബാദുഷ,പ്രശസ്ത ചിത്രകാരന്‍ ഹസ്സന്‍ കോട്ടെപ്പറമ്പില്‍,ഷാനവാസ് മുടിക്കല്‍ എന്നിവരാണ് നിമിഷ വേഗത്തില്‍ സ്പീഡ് കാരിക്കേച്ചര്‍ വരച്ചു നല്‍കിയത്..കേരളത്തിലുടനീളം സംഘടിപ്പിച്ച ഈ പരിപാടി മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും കൂടി തലസ്ഥാനമായി മാറി കേരളത്തിനു മാതൃകയായ തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി
കാര്ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ പറഞ്ഞു.
പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്  കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ ബിസിനിസ് സാമൂഹിക രംഗത്ത്‌ നിന്നും നിരവധി പ്രമുഖര്‍ കലാവേദിയായ സ്റ്റൈല്‍ പ്ലസ് സ്റ്റോറില്‍ എത്തിച്ചേര്‍ന്നു. പ്രശസ്ത സിനിമ സംവിധായകന്‍ ഷാജി കൈലാസും പത്നിയും പ്രശസ്ത ചലച്ചിത്ര താരവും ടി വി ആങ്കറുമായ ചിത്ര ഷാജി കൈലാസ് (ആനി),നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍ എന്നിവരുടെ  സാന്നിധ്യം ലൈവ് കാരിക്കേച്ചര്‍ ഷോയ്ക്ക് മാറ്റ് കൂട്ടി.
INDIANEWS 24 TVPM DESK
 

Leave a Reply