jio 800x100
jio 800x100
728-pixel-x-90
<< >>

മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച: ഷാര്‍ജ ജയിലിലെ ഇന്ത്യക്കാരെ മോചിപ്പിക്കും

തിരുവനന്തപുരം: ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അള്‍ ഖാസിമി. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം. മൂന്ന് വര്‍ഷമായി ജയില്‍ ശിക്ഷയനുഭവിക്കുന്നവരെയാണ് മോചിപ്പിക്കുക. ക്രിമിനില്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്ക്‌ ഇളവ് ബാധകമായിരിക്കില്ല.

ജയില്‍ മോചിതരാകുന്നവര്‍ക്ക് ഷാര്‍ജയില്‍ തുടര്‍ന്നും ജോലി ചെയ്യുന്നതിന് തടസ്സമുണ്ടാവില്ലെന്നും അല്‍ ഖാസിമി വ്യക്തമാക്കി. അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഷാര്‍ജയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും തൊഴിലാളികളുടെ ക്ഷേമവും എല്ലാം ചര്‍ച്ചയ്ക്ക് വിഷയമായിരുന്നു. നിര്‍ണ്ണായകമായ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് മലയാളികളല്ലാത്ത ഷാര്‍ജയിലെ ജയില്‍ പുള്ളികള്‍ക്കും ആശ്വാസമായേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം അല്‍ ഖാസിമിയ്ക്ക്‌ സമ്മാനിച്ച ചടങ്ങിലായിരുന്നു അദ്ദേഹം ഈ പ്രധാന പ്രഖ്യാപനം നടത്തിയത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി 24ന് കേരളത്തിലെത്തിയ അദ്ദേഹം കൊച്ചിയിലും എത്തുന്നുണ്ട്.

INDIANEWSW24.COM T V P M

Leave a Reply