728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ ആദ്യം നീക്കും

തിരുവനന്തപുരം:മുഖ്യമന്ത്രിയായ തന്റെയും സഹ മന്ത്രിമാരുടെയും ഫ്‌ളെക്‌സുകള്‍ ആദ്യം നീക്കം ചെയ്ത oommenchandy fluxശേഷമേ മറ്റുള്ളവയില്‍ തൊടുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ഫ്‌ളക്‌സ് നിരോധിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ തമാശ രൂപേണയുള്ള അറിയിപ്പ്.

വിവിധ രാഷ്ട്രീയ കക്ഷികളുടെ താഴെ തട്ടിലുള്ള സമ്മേളനങ്ങള്‍ തുടങ്ങി ദേശീയ തലത്തിലുള്ള പരിപാടികളുടെ വരെ ഫ്‌ളെക്‌സുകള്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഇടംപിടിച്ചിട്ടുണ്ട്.സിനിമ പോസ്റ്ററുകള്‍,സ്വകാര്യ flex board vijayപരിപാടികള്‍,പരസ്യങ്ങള്‍ തുടങ്ങി സ്കൂളുകളില്‍ എ പ്ലസ് വാങ്ങിക്കുന്ന കുട്ടികളുടെയും ചരമ അറിയിപ്പുകളുടെയും വരെ എണ്ണിയാലൊടുങ്ങാത്തത്രയും ഫ്‌ളെക്‌സുകളാണ് സംസ്ഥാനത്തെമ്പാടും ഉള്ളത്.തിരക്കേറിയ ജംഗ്ഷനുകളില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കാരണം റോഡ് മുറിച്ചുകടക്കാന്‍ പറ്റാത്ത സ്ഥിതിയും ഉണ്ട്.കൂടാതെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിയാനും അപകടങ്ങള്‍ക്കും വരെ ഫ്ലക്സ് ബോര്‍ഡുകള്‍ ഇടയാകുന്നുണ്ട്.പരിപാടികള്‍ അവസാനിച്ചാലും ബോര്‍ഡുകള്‍ എടുത്തുമാറ്റാതെ സ്ഥാപിച്ച ഇടത്തു തന്നെ കൂടിക്കിടക്കുന്നതും ശല്യമായി തീര്‍ന്നിട്ടുണ്ട്.എല്ലാറ്റിനും പുറമെ ഉപയോഗം കഴിഞ്ഞ ഫ്‌ളെക്‌സുകള്‍ നശിപ്പിക്കാനാകാത്തത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്.കാന്‍സര്‍  മുതലായ രോഗങ്ങള്‍ക്കും ഫ്ലക്സ് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

INDIANEWS24 SWARAJ

Leave a Reply