കൊച്ചി:സോളാര്‍ കമ്മിഷന് സിറ്റിങ്ങില്‍ സരിത എസ് നായര്‍ തിങ്കളാഴ്ച്ച നല്കിയ രേഖകള്‍ മുഖ്യമന്ത്രിയെ നന്നായി പരിചയമുണ്ടെന്ന് സ്ഥാപിക്കാന്‍ ഉതകുന്നവയെന്ന് വെളിപ്പെടുത്തല്‍.പ്രമുഖ വ്യവസായി എബ്രഹാം കലമണ്ണില്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സരിതയെ സമീപിച്ചതിന്റെ വീഡിയോ കമ്മീഷന് കൈമാറി.കൂടാതെ തമ്പാനൂര്‍ രവി,ബെന്നി ബെഹന്നാന്,സലീംരാജ് എന്നിവരുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ സി ഡിയും കൈമാറി.സോളാര്‍ കേസ് ഒതുക്കിതീര്‍ക്കുന്നതിന് ഇവര്‍ ഇടപെടുന്നതിന്റെ ശബ്ദരേഖയാണ് സിഡിയിലുള്ളത്.
സരിതയുമായും സരിതയുടെ സഹായിയുമായും തമ്പാനൂര്‍ രവി സംസാരിക്കുന്ന ശബ്ദരേഖയില്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എങ്ങനെ മൊഴി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.സരിത നല്‍കേണ്ട മൊഴി എങ്ങനെയാകണം എന്നത് പറഞ്ഞു പഠിപ്പിക്കുന്നതാണ് ഓഡിയോ ക്ലിപ്പില്‍ സലിംരാജ് സംസാരിക്കുന്ന ഭാഗത്തുള്ളത്.
മുഖ്യമന്ത്രിക്കുവേണ്ടിയാണ് എബ്രഹാം കലമണ്ണില്‍ സമീപിച്ചതെന്ന് സരിത മൊഴി നല്കി.ടീം സോളാര്‍ ഇടപാടുകാരന് ആയിരുന്ന ഇ കെ ബാബുരാജന് ഭൂമി റീസര്‍വ്വേ ചെയ്തുകൊടുക്കാന്‍ താന്‍ നല്കിയ അപേക്ഷയില്‍ മുഖ്യമന്ത്രി ആലപ്പുഴ ജില്ലാകളക്ടര്‍ക്കു ശുപാര്‍ശ ചെയ്തതിന്റെ രേഖ സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കി.താന്‍ ഹാജരാക്കിയ രേഖകളില്‍ എണ്‍പത് ശതമാനവും മുഖ്യമന്ത്രിയെ നേരിട്ട് പരിചയമുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് സരിത അവകാശപ്പെട്ടു.
INDIANEWS24.COM Kochi