728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രിക്ക് നേരെ ചീമുട്ട എറിഞ്ഞു:

പൂന്തുറ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ  പ്രതിഷേധം തുടരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കഴക്കൂട്ടത്ത് മുഖ്യമന്ത്രിക്കു നേര്‍ക്ക് കരിങ്കൊടി കാട്ടുകയും അദ്ദേഹത്തിന്റെ വാഹനത്തിന്റെ നേരെ ചീമുട്ടയേറ് നടത്തുകയും ചെയ്തു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ചീമുട്ട എറിഞ്ഞ ഒരു ഇടതു പ്രവര്‍ത്തകനെ പോലീസ് ക്രൂരുമയി മര്‍ദ്ദിച്ചു എന്ന് ഇടതു നേതാക്കള്‍ ആരോപിച്ചു.മര്‍ദ്ദനത്തില്‍ ഇയാളുടെ ജ്നനേന്ദ്രിയത്തിന് സാരമായ പരിക്ക് പറ്റി എന്നാണ് ഇടതു നേതാക്കള്‍ ഉന്നയിച്ച പ്രധാന ആരോപണം.

ചീമുട്ട എറിഞ്ഞ ഇടതു പ്രവര്‍ത്തകനെ പോലിസ് മാര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു.ഇതിനു തൊട്ടു പിന്നാലെ പൂന്തുറ എസ്  ഐ യെ അഭ്യന്തര വകുപ്പ് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയിതു.

ആനയറ മാര്‍ക്കറ്റില്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴായിരുന്നു എല്‍ഡിഎഫുകാര്‍ പ്രതിഷേധിച്ചത്.

പരിപാടിക്ക് എത്തിയ മന്ത്രി കെ പി മോഹനന്റെ വാഹനത്തിനുനേര്‍ക്കും എല്‍ഡിഎഫുകാര്‍ ചീമുട്ടയേറ് നടത്തി. പ്രവര്‍ത്തകര്‍ പോലീസുമായി വാക്കേറ്റമുണ്ടാക്കുകയും ഏറ്റുമുട്ടലിനു മുതിരുകയും ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായേക്കും എന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ജലപീരങ്കിയടക്കമുള്ള സംവിധാനങ്ങളുമായാണ് പോലീസ് എത്തിയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് എല്‍ഡിഎഫുകാര്‍ കഴക്കൂട്ടത്ത് ദേശീയപാത ഉപരോധിച്ചു.

നൂറ് ചീമുട്ട എറിഞ്ഞാലും ഈ ഭരണത്തെ താഴെയിറക്കാന്‍ ആകില്ല എന്ന് അഭ്യന്തര മന്ത്രി തിരിവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

Leave a Reply