തിരുവനന്തപുരം :കേരളത്തിലെ പ്രതിപക്ഷവും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിയുമായി നടക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രി ആകട്ടെ ഇതൊന്നും ഗൌനിക്കുന്നില്ല എന്ന് മാത്രമല്ല ,പരാതികള്‍ സ്വീകരിക്കാന്‍ ഉള്ള ഓഫീസ് പ്രവര്‍ത്തിക്കാന്‍ പ്രധാന കെട്ടിടത്തില്‍ നിന്നും മാറി പുതിയ കെട്ടിടം തീര്‍ത്തു.
മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിക്കുന്ന സന്ദര്‍ശക ഓഫിസിന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ തുടങ്ങി. സോളാര്‍ വിവാദത്തെ തുടര്‍ന്നു സെക്രട്ടേറിയറ്റിലെ ഓഫിസിലെ സുരക്ഷ ശക്തമാക്കിയതോടെ പൊതുജനങ്ങളെ കാണാന്‍ ബദല്‍ സംവിധാനം ഉണ്ടാക്കുമെന്നു പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി മൂന്നു മാസത്തിനുള്ളില്‍ സെക്രട്ടേറിയറ്റിലെ പ്രധാന ഗേറ്റിനു സമീപം പുതിയ കെട്ടിടം തീര്‍ക്കുകയായിരുന്നു. 75 പേര്‍ക്ക് ഇവിടെ ഒരേസമയം ഇരിക്കാം, വിശ്രമിക്കാം, മുഖ്യമന്ത്രിയോടു പരാതികള്‍ പറയാം. 12 മണിക്കു രാഹുകാലം തുടങ്ങുന്നതിനു മുന്‍പ് ഉദ്ഘാടനം ചെയ്യാനായി വിജെടി ഹാളിലെ മറ്റൊരു ചടങ്ങു നീട്ടിവച്ചാണു മുഖ്യമന്ത്രി എത്തിയത്.