jio 800x100
jio 800x100
728-pixel-x-90
<< >>

മുഖ്യമന്ത്രിക്കൊപ്പം കേരളവും അഭ്യുദയകാംക്ഷികളും

കൊച്ചി:കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ദുരന്തത്തിന്റെ കെടുതികളിലൂടെ കടന്നു പോകുന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനു സാരഥ്യം വഹിക്കുവാന്‍ മുഖ്യമന്ത്രിക്കു സര്‍വ്വാത്മനാ പിന്തുണ നല്‍കുകയാണ് കേരള ജനതയും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികളും.മുഖ്യമന്ത്രിയുടെ പ്രളയ ബാധിത മേഖലകളിലെ ശുചീകരണത്തിനു പങ്കാളികളാകാനുള്ള ആഹ്വാനത്തിന് കേരളം പ്രതികരിച്ചത് ഒറ്റക്കെട്ടായാണ്.ഭരണകക്ഷിയായ സി പി എമ്മിനും യുവജന സംഘടനയായ ഡി വൈ എഫ് ഐക്കുമൊപ്പം ശുചീകരണപ്രക്രിയയ്ക്ക് ചുക്കാന്‍ പിടിക്കാനിറങ്ങിയത് എല്ലാ രാഷ്ട്രീയ സംഘടനകളിലുംപെട്ട യുവജനങ്ങളായിരുന്നു.രാഷ്ട്രീയ നിറം ഇല്ലാതെ കേരളം ഏറ്റെടുത്ത ശുചീകരണ യജ്ഞം ഇപ്പോഴും തുടരുകയാണ്.മന്ത്രിമാരും എല്‍ എല്‍ എ മാരും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ക്ഷീണം ലവലേശമില്ലാതെ പങ്കാളികളായി നേതൃത്വം കൊടുത്തത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത കാഴ്ചയായി മാറി.സ്കൂള്‍ -കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും ഇതര ജീവനക്കാരും യുവജനങ്ങളും കൂടെ ചേര്‍ന്നപ്പോള്‍ ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് പ്രളയ കേരളം സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങി.രക്ഷാപ്രവര്‍ത്തനത്തിനു മത്സ്യതൊഴിലാളികളും ഏകോപനത്തിനു വിദേശ മലയാളികളുള്‍പ്പെടെയുള്ള സാങ്കേതിക പ്രവര്‍ത്തകരും അവശ്യ  സാധനങ്ങള്‍ ക്യാമ്പുകളിലെത്തിക്കുവാന്‍ യുവജനങ്ങളും കയ്യും മെയ്യും മറന്നു അഹോരാത്രം പ്രവര്‍ത്തിച്ചതിന്റെ തുടര്‍ച്ചയാകുകയാണ് മഹാ ശുചീകരണ യജ്ഞം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ പ്രവാഹം തുടരുകയാണ്.എണ്ണൂറു കോടിയോളം രൂപ ഇതിനകം ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തി.അതില്‍ 330 കോടി രൂപ ജില്ലാ കലക്ടര്‍മാരിലൂടെ ജനങ്ങള്‍ക്ക് ഇന്ന് മുതല്‍ ലഭ്യമായിത്തുടങ്ങുകയുമാണ്.വിവിധ സംസ്ഥാനങ്ങളും പ്രവാസി സംഘടനകളും മാധ്യമ സ്ഥാപനങ്ങളും രാജ്യമെമ്പാടുമുള്ള വ്യവസായികളും ചലച്ചിത്ര പ്രവര്‍ത്തകരും  പ്രൊഫഷണലുകളും തുടങ്ങി സാധാരണക്കാര്‍ വരെയുള്ള ബഹുജന സഞ്ചയത്തിലൂടെ കരുണയുടെ പുഴ ഇപ്പോഴും ഒഴുകുകയാണ്.

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഏറ്റെടുത്ത അഭൂതപൂര്‍വ്വമായ മുന്നേറ്റമായിരുന്നു മുഖ്യമന്ത്രിയുടെ ഒരു മാസത്തെ വേതനം ഒരുമിച്ചോ പത്ത് തവണകളായോ നവകേരള നിര്‍മ്മാണത്തിനു നല്‍കുവാനുള്ള ആഹ്വാനം.കേരള ഗവര്‍ണറും ന്യായാധിപന്മാരും മന്ത്രിമാരും എല്ലാ എം എല്‍ എ മാരും എം പി മാരും ഐ എ എസ് -ഐ പി എസ് ഉദ്യോഗസ്ഥര്‍ തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സര്‍ക്കാര്‍ -സ്വകാര്യ ജീവനക്കാരും തൊഴിലാളികളും വരെ നീളുന്ന “ശമ്പളക്കാര്‍” കേരളത്തിനു നല്‍കിയത് നവ കേരളത്തിനു വേണ്ട ജീവരക്തം തന്നെയാണ്.മാസവേതനം ഇല്ലാത്ത എഴുത്തുകാര്‍ തുടങ്ങിയവര്‍ തങ്ങളുടെ ചില പുസ്തകങ്ങളുടെ റോയല്‍റ്റി നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ വരവേറ്റത്.

SANU SATHYAN INDIANEWS24

Leave a Reply