728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം;തെളിവ് കൊണ്ടുവരാന്‍ ബിജു കോയമ്പത്തൂരില്‍

കൊച്ചി:മുഖ്യമന്ത്രി ഉള്‍പ്പെടെ ആറ് പ്രമുഖര്‍ സരിതയുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതായി ആരോപിക്കുന്ന വീഡിയോ ദൃശ്യങ്ങളടങ്ങിയ സി ഡി കണ്ടെടുക്കാന്‍ ഉദ്യോഗസ്ഥ സംഘം കോയമ്പത്തൂരിലെത്തി.സോളാര്‍ കേസില്‍ വിവാദ മൊഴി നല്‍കിയിരിക്കുന്ന പ്രതി ബിജു രാധാകൃഷ്ണനെയും കൂട്ടിയാണ് സംഘം ഉച്ചയോടെ കൊച്ചിയില്‍ നിന്നും പുറപ്പെട്ടത്.

നാല് പോലീസുകാരും അഭിഭാഷകനും അടക്കം ആറംഗ സംഘമാണ് കോയമ്പത്തൂരിലേക്ക് തിരിച്ചത്.സംഘത്തിലെ എല്ലാവര്‍ക്കും ഫോണ്‍ ഉപയോഗിക്കുന്നതിന് സോളാര്‍ കമ്മീഷന്റെ വിലക്കുണ്ട്.തെളിവുകള്‍ തന്റെ പക്കലുണ്ട് ആരെയും കബളിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നും കൊച്ചിയില്‍ നിന്നും പുറപ്പെടും മുമ്പ് ബിജു മാധ്യമങ്ങളോട് പറഞ്ഞു.

സോളാര്‍ കേസ് പരിഗണിക്കുന്ന കമ്മീഷന്‍ മുമ്പാകെ ഡിസംബര്‍ രണ്ടിന് ബിജു ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.ആരോപണങ്ങളുടെ തെളിവ് ഡിസംബര്‍ പത്തിന് ഹാജരാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.ഇതു പ്രകാരം കൊച്ചിയില്‍ സോളാര്‍ കമ്മീഷന്‍ സിറ്റിംഗിന് മുമ്പാകെ ഇന്ന് രാവിലെ ഹാജരാക്കിയപ്പോള്‍ പത്ത് മണിക്കൂര്‍ സമയം അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.കേരളത്തിന് പുറത്താണ് തെളിവുകളെന്നും ഇവിടെയെത്തിക്കാനുള്ള സാവകാശം വേണമെന്നും ബിജു ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നാണ് ഉച്ചയോടെ പ്രതിയടക്കമുള്ള ആറംഗസംഘത്തെ തെളിവു ശേഖരിക്കാന്‍ തമിഴ്‌നാട്ടിലേക്ക് അയച്ചത്.

INDIANEWS24.COM Kochi

Leave a Reply