728-pixel-x-90-2-learn
728-pixel-x-90
<< >>

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: 2 വാചകം സ്റ്റേ ചെയ്തു

കൊച്ചി: ഭൂമിതട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിംഗിള്‍ബെഞ്ച്‌ നത്തിയ പരാമര്‍ശങ്ങളിലെ രണ്ട് വാചകങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ സ്റ്റേ ചെയ്തു. സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ അപേക്ഷയിലാണ് നടപടി. ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹത്തിന്റെ സ്‌റ്റാഫില്‍ ധാര്‍മികതയും തത്വദീക്ഷയില്ലാത്തയും ഇല്ലാത്തവരുണ്ടെന്നുമുള്ള വാചകങ്ങളാണ് ജസ്‌റ്റിസുമാരായ കെ.എം. ജോസഫും എ.കെ. ജയശങ്കരന്‍നമ്പ്യാരും ഉള്‍പ്പെട്ട ബെഞ്ച്‌ സ്‌റ്റേ ചെയ്‌തത്‌.

മുഖ്യമന്ത്രിയുടെ ഗണ്മാന്‍ ആയിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ അനുകൂല ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിംഗിള്‍ബെഞ്ച്‌ പരാമര്‍ശം. എന്നാല്‍, സിംഗിള്‍ബെഞ്ച്‌ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമര്‍ശനമുള്ള 70-ആം ഖണ്ഡിക അപ്പാടെ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ഡിവിഷന്‍ ബെഞ്ച്‌ അംഗീകരിച്ചില്ല.

Leave a Reply