സിയോള്‍: പ്ലാസ്റ്റിക് സര്‍ജറിക്കായി ചൈന വിട്ട മൂന്ന് വനിതകള്‍ തിരിച്ചുവരാനാകാതെ ദക്ഷിണ കൊളിയയിലെ വിമാനത്താവളത്തില്‍ അലയേണ്ടിവരുന്നതായി റിപ്പോര്‍ട്ട്. ശസ്ത്രക്രിയയിലൂടെ ഇവരുടെ മൂഖത്ത് മാറ്റങ്ങള്‍ സംഭവിച്ചത് പാസ്പോര്‍ട്ടിലെ ചിത്രവുമായി ഒത്തുപോകാത്തതിനാല്‍ അധികൃതരുടെ വിലക്ക് ആണ് വിനതായയത്. ട്വിറ്ററിന് സമാനമായ ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോ(Weibo)യില്‍ വനിതകളുടെ ചിത്രങ്ങള്‍ പ്രചരിത്തത് വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ചൈനയിലെ വാര്‍ത്ത അവതാരക ഇട്ട ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.
മുഖും ചുറ്റിയ നിലയിലുള്ള ബാന്‍ഡേജുമായി മാറ്റം വന്ന മുഖത്തോടുകൂടിയ ചിത്രം സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് 51,000 ലൈക്കുകളാണ് ലഭിച്ചത്. 23,000 പേര് ഷെയര്‍ ചെയ്യുകയും ചെയ്തു. നിരവധി പേര് ഇവരുടെ പ്രവൃത്തിയെ കടുത്ത വാചകത്തോടെ വിമര്ശിച്ചിട്ടുമുണ്ടായിരുന്നു.
ദക്ഷിണ കൊറിയയില്‍ ശസ്ത്രക്രിയക്കെത്തിയ വനിതകള്‍ നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയത്. ‘രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണ്, ഇവരെ ഇപ്പോള്‍ ഇവരുടെ അമ്മ കണ്ടാല്‍ പോലും തിരിച്ചറിയില്ല’ എന്ന ക്യാപ്ഷനോടെയായിരുന്നു പ്രചാരണം എന്നാണ് പറയപ്പെടുന്നത്. പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.
ചിലവുകുറവും വലിയതോതിലും നടത്തുന്നതിനാല്‍ ദക്ഷിണ കൊറിയിലെ പ്ലാസ്റ്റിക് സര്‍ജറിക്കായി അന്യരാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് എത്തുന്നത്. 2014ല്‍ ഇവിടെ പത്ത് ലക്ഷത്തിനടുത്ത് (9,80,000) ആളുകളെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറിയില്‍ അമേരിക്കയെ മറികടക്കുന്നതാണ് ഇവിടത്തെ ആശുപത്രികള്‍.
പ്രശ്നങ്ങള്‍ മുന്നില്‍കണ്ട് ചൈനയുടെ ഈസ്റ്റേണ്‍ എയര്‍ലൈന്‍ നിയമപ്രകാരം പ്ലാസ്റ്റിക് സര്‍ജറിക്കായി രാജ്യം വിടുന്നവര്‍ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്നുള്ള രേഖകളുമായി 15 ദിവസത്തിനകം അവിടെ നിന്നും തിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ വനിതകളുടെ പക്കല്‍ ആശുപത്രി രേഖകളില്ലെന്നാണ് കരുതുന്നത്. ശസ്ത്രക്രിയക്കു വിധേയരായവരുടെ പാസ്പോര്‍ട്ട് നമ്പറും, അതിനു ശേഷം തങ്ങിയ സ്ഥലം, ആശുപത്രിയുടെ മുദ്രയോടുകൂടി അവിടത്തെ ചികിത്സ സംബന്ധിച്ച് നല്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഉണ്ടെങ്കില്‍ ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാകേണ്ടതാണ്. എന്നാല്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഇതിനായി ആശുപത്രിയുമായി ബന്ധപ്പെടാന്‍ തയ്യാറാകുന്നില്ലെന്നുമാണ് അറിയുന്നത്.
INDIANEWS24.COM Seoul