728-pixel-x-90-2-learn
728-pixel-x-90
<< >>

മുകേഷിന് സരിതയുടെ ” വേഗപ്പൂട്ട്‌”

ചെന്നൈ :  മുകേഷിന്‍റെ രണ്ടാം വിവാഹത്തിനെതിരെ മുന്‍ ഭാര്യയും നടിയുമായ സരിത രംഗത്തെത്തി.  താനുമായുള്ള മുകേഷിന്റെ വിവാഹ മോചനക്കേസ് തീർപ്പായിട്ടില്ലെന്ന് സരിത പറഞ്ഞു. അദ്ദേഹത്തിന്‍റെ വിവാഹവാര്‍ത്ത ഞെട്ടിച്ചുവെന്നും സരിത പറയുന്നു. മുകേഷിനെതിരെ കേസ്‌ നല്‍കുമെന്നും സരിത അറിയിച്ചു. 

 25 വർഷം മുന്‍പ് 1988ലാണ് സരിതയും  മുകേഷും വിവാഹിതരായത്. അവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.2007ല്‍ ചെന്നൈയിലെ കുടുംബക്കോടതിയെ ഇരുവരും സമീപിക്കുകയും 2009ല്‍ സംയുക്‌ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്‌തതായി അറിയുന്നു . എന്നാല്‍ പിന്നീട്‌ കോടതി വിളിക്കുമ്പോഴൊന്നും മുകേഷ്‌ എത്താതിരുന്നതിനെ തുടര്‍ന്ന്‌ 2010ല്‍ ഹര്‍ജി പിന്‍വലിച്ചതായി സരിത പറയുന്നു .മക്കളായ ശ്രവൺ മുകേഷിനെയും തേജസ് മുകേഷും തന്‍റെ സംരക്ഷണയിലാണ് വളരുന്നതെന്നും  വിവാഹബന്ധം വേർപെടുത്തുന്നതു സംബന്ധിച്ച്  കോടതിയിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.

എന്നാല്‍ താനും സരിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന്‍റെ രേഖകള്‍ തന്‍റെ കയ്യിലുണ്ടെന്ന് മുകേഷും വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് പ്രശസ്‌ത നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ് വിവാഹം കഴിച്ചത്. മുകേഷിന്‍റെ വസതിയില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം എറണാകുളത്ത്  മരടിലെ സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.

 2003 മുതൽ വെവ്വേറെ താമസിക്കുന്ന സരിതയെയും മുകേഷിനെയും കോടതി നിര്‍ദ്ദേശപ്രകാരം 2008ൽ കൗണ്‍സിലിങിന്‌ വിധേയമാക്കിയെങ്കിലും ഒരുമിച്ച്‌ ജീവിക്കാന്‍ സാധ്യമല്ലെന്ന്‌ ഇരുവരും കോടതിയെ അറിയിച്ചിരുന്നു. 

INDIA NEWS CHENNAI

 

One Response to മുകേഷിന് സരിതയുടെ ” വേഗപ്പൂട്ട്‌”

  1. Sreekumar Reply

    October 28, 2013 at 4:29 PM

    good.

Leave a Reply