728-pixel-x-90-2-learn
728-pixel-x-90
<< >>

മുകേഷിന് ” ദേവി “ക പ്രസാദം !

 

കൊച്ചി : പ്രശസ്ത സിനിമാ താരം  മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. മരടിലെ മുകേഷിന്‍റെ വസതിയില്‍വച്ചായിരുന്നു വിവാഹം. പിന്നീട് നവ ദമ്പതികള്‍ മരട്  സബ്രജിസ്ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു. പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമായ ദേവിക , പ്രശസ്ത ഭരതനാട്യം കലാകാരിയും കേരള കലാമണ്ഡലത്തിലെ നൃത്താധ്യാപികയുമാണ്‌.       അന്‍പത്തിമൂന്നുകാരനായ മുകേഷിന്‍റെ രണ്ടാം വിവാഹമാണിത്. 24 വര്‍ഷം മുന്‍പ് വിശ്രുത തെന്നിന്ത്യന്‍ ചലച്ചിത്ര നടി സരിതയുമായിട്ടായിരുന്നു മുകേഷിന്‍റെ ആദ്യ വിവാഹം. 2007 ല്‍ സരിതയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ മുകേഷിന് രണ്ടു മക്കളുണ്ട്.                                                                                മുപ്പത്തിയെട്ടുകാരിയായ ദേവിക  മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍നിന്നു 1998 ല്‍ ഗോള്‍ഡ്‌ മെഡല്‍ നേടിയാണ്‌ എം ബി എ ബിരുദം നേടിയത്. തുടര്‍ന്ന് കുച്ചി പ്പുടിയില്‍ ഗോള്‍ഡ്‌ മെഡലോടെ കല്‍ക്കത്തയിലെ രവീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയില്‍ നിന്നും 2000ല്‍ ഫൈന്‍ ആര്‍ട്സില്‍ മാസ്റ്റര്‍  ബിരുദം നേടി. സ്വിറ്റ്സര്‍ലന്‍ഡ്,സിംഗപ്പൂര്‍ , യു എസ് എ , ഗള്‍ഫ് നാടുകള്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള ദേവിക കേരള സംഗീത നാടക അക്കാദമി അംഗമായിരുന്നു. മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരിക്കവേ ആണ് ദേവികയും അവിടെ പ്രവര്‍ത്തിച്ചത്. അക്കാദമിയിലെ പരിചയമാണ് ഇരുവരെയും പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലെക്കുമെത്തിച്ചത്.                                                                                                                                                   നടന്‍ ,എഴുത്തുകാരന്‍ , ചലച്ചിത്ര നിര്‍മ്മാതാവ്, നാടക  പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ നിറ സാന്നിധ്യമായ മുകേഷിന്മ ലയാള സിനിമിയില്‍ കഴിവിനൊത്ത ഒരു ഉന്നത സ്ഥാനം നേടുവാന്‍ കഴിയാതെ പോയത് ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ മൂലമാണെന്ന ഒരു ശ്രുതി പരന്നിരുന്നു. ഏതായാലും ഇഷ്ട പങ്കാളിയുമൊത്തുള്ള നവ ജീവിതം മുകേഷിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കുമെന്നു പ്രത്യാശിക്കാം.

INDIA NEWS KOCHI

Mukesh7453devika112tvfMethil_Devika__751936edev5

Leave a Reply