മുകേഷും ഭാര്യ മേതില്‍ ദേവികയും ഒന്നിക്കുന്ന സംസ്കൃത നാടകത്തിന്റെ ഭാഗമായി മോഹന്‍ലാലും ഉണ്ടാകും.ഇക്കുറി അരങ്ങില്‍ സൂപ്പര്‍താര സാന്നിധ്യം ഉണ്ടാവില്ലെങ്കിലും മോഹന്‍ലാലിന്റെ ശബ്ദം മാത്രമായിരിക്കും വേദിയിലെത്തുക.താരദമ്പതിമാര്‍ക്ക് പുറമെ മുകേഷിന്റെ സഹോദരി സന്ധ്യ തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് ദര്ശന് എന്നിവരടങ്ങിയ നാല് കഥാപാത്രങ്ങള്‍ മാത്രമാകും വേദിയിലെത്തുക.
മോഹന്‍ലാലിന്റെ ശബ്ദ വിവരണത്തിലൂടെയായിരിക്കും നാടകം ആരംഭിക്കുക.മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ തന്നെ താരം ശബ്ദ വിവരണത്തിന് തയ്യാറാണെന്ന് അറിയിച്ചെന്ന് മുകേഷ് വ്യക്തമാക്കി.ലാലിന്റെ ജപ്പാന് യാത്രാവേളയിലായിരുന്നു മുകേഷ് ഇക്കാര്യം സംസാരിച്ചത്.അപ്പോള്‍ തന്നെ എല്ലാവിധ സഹകരണത്തിന് തയ്യാറാണെന്നും പറഞ്ഞു.മുകേഷും മോഹന്‍ലാലും നേരത്തെ രണ്ട് നാടകങ്ങള്‍ ചെയ്തിരുന്നു.കര്‍ണ്ണഭാരവും ചായാമുഖിയും.
ഓഗസ്റ്റ് ആദ്യം കാലടിയില്‍ വച്ച് അവതരിപ്പിക്കുന്ന നാടകത്തിന്റെ പേര് നാഗ എന്നാണ്.ഗിരീഷ് കര്‍ണാടിന്റെ നാഗമണ്ഡല എന്ന കന്നഡ നാടകം അടിസ്ഥാനമാക്കിയുള്ളതാണ് കഥ.ബ്യാരി എന്ന ചിത്രത്തിലൂടെ 2011ല്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ സുവീരന് ആണ് നാടകം ഒരുക്കുന്നത്.
INDIANEWS24.COM Movies Desk