jio 800x100
jio 800x100
728-pixel-x-90
<< >>

മുകേഷിനെതിരെ മീ ടു ക്യാംപെയിന്‍റെ ഭാഗമായി ആരോപണം,കഴമ്പില്ലാത്തതും കാലഹരണപ്പെട്ടതുമെന്ന് മുകേഷ്

ന്യൂഡല്‍ഹി:ഇടതുപക്ഷ എംഎല്‍എയും ചലച്ചിത്ര നടനുമായ മുകേഷിനെതിരെ മീ ടു ക്യാംപെയിന്‍റെ ഭാഗമായി ആരോപണം. കോടീശ്വരന്‍ എന്ന ടി വി പരിപാടിയുടെ  ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ഇപ്പോള്‍ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് വെളിപ്പെടുത്തുന്നത്.ട്വിറ്ററിലൂടെയാണ് ടെസ് ജോസഫിന്‍റെ ആരോപണം. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്‍റെ മേധാവിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. അതിനു അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

അതെ സമയം തനിക്കെതിരേ വന്ന മീ ടൂ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് എംഎല്‍എയും നടനുമായ മുകേഷിന്‍റെ ആദ്യ പ്രതികരണം. ആരോപണം ഉയര്‍ത്തിയിരിക്കുന്ന ടെസ് ജോസഫ് എന്ന പെണ്‍കുട്ടിയെ തനിക്ക് ഓര്‍മ്മ പോലുമില്ലെന്നും ആരോപണം ശരിയെങ്കില്‍ ഇത്രകാലം ഇവര്‍ എന്തുകൊണ്ട് ഇത് ഉന്നയിച്ചില്ലെന്നും മുകേഷ് വാര്‍ത്ത പുറത്ത് വിട്ട ചാനലിനോട്  പ്രതികരിച്ചു.താന്‍ ഈ ആരോപണം ചിരിച്ചു തള്ളുന്നുവെനും ഒരു സത്യവുമില്ലെന്നും മുകേഷ് പറഞ്ഞു.”നിങ്ങള്‍ എന്ത് വേണേലും ചെയ്തോ,ഒരു രൂപ ഞാന്‍ തരില്ല”, മുകേഷ് കൂട്ടിച്ചേര്‍ത്തു.

INDIANEWS24 NEW DELHI DESK

Leave a Reply