728-pixel-x-90-2-learn
728-pixel-x-90
<< >>

മുംബൈ റെയില്‍വേസ്‌റ്റേഷന്‍ അപകടത്തില്‍ മരണം 22

മുംബൈ: തിക്കിലും തിരക്കിലും പെട്ട് മുംബൈ എല്‍ഫിന്‍സ്‌റ്റോന്‍ റോഡ് റെയില്‍വേസ്റ്റേഷനിലുണ്ടായ അപകടത്തില്‍ 22 പേരുടെ മരണം ഉറപ്പായതായി അധികൃതര്‍ അറിയിച്ചു. 30 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ 10.50 നായിരുന്നു അപകടം. മഴയെ പെയതതോടെ റെയില്‍വേസ്‌റ്റേഷനിലെ നടപ്പാലത്തിലേക്ക് ആളുകള്‍ തിടുക്കത്തില്‍ കയറിയതാണ് അപകടത്തിനിടയാക്കയതെന്നാണ് റിയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പരിക്കേറ്റവരില്‍ 30 പേരെ മുംബൈയിലെ കെ ഇ എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചിലരെയെല്ലാം ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നതായി അധികൃതര്‍ പറയുന്നു. ബാക്കിയുള്ളവര്‍ ചികിത്സ തുടങ്ങുമ്പോഴേക്കുമാണ് മരിച്ചത്. റെയില്‍വേ ഉദ്യോഗസ്ഥരും പോലീസും പരിക്കേറ്റവരില്‍ നിന്നും അപകട സമയത്ത് അടുത്തുണ്ടായവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചുവരികയാണ്.

INDIANEWS24.COM Mumbai

Leave a Reply