മുംബൈ:മഹാനാടകത്തില്‍ ആന്റി ക്ലൈമാക്സ്.നായകന് ദേവേന്ദ്ര ഫട്നാവിസും ഉപ നായകന് അജിത് പവാറും രാജിവച്ചു അരങ്ങൊഴിഞ്ഞു.ഇടയ്ക്കു വച്ച് സംവിധാനം ഏറ്റെടുത്ത അമിത് ഷാ ചിത്രം ഉപേക്ഷിച്ചു മുന്‍ സംവിധായകന് ശരദ് പവാറിനു റോള്‍ കൈമാറി.ഇനി സേനാ നായകന് ഉദ്ധവ് താക്കറെ ഹീറോയാകട്ടെഎന്ന് നിര്‍മ്മാതാക്കളായ കോണ്‍ഗ്രസും വിതരണക്കാരായ എന്‍ സി പി യും തീരുമാനിച്ചു.സിനിമയില്‍ സ്ഥിരം ശത്രുക്കളില്ലല്ലോ?
ഇനി എന്താവും മഹാ നാടകത്തില്‍ അപ്രതീക്ഷിത ക്ലൈമാക്സ് കൊണ്ടുവന്ന ബി ജെ പി ചെയ്യുവാന്‍ പോകുന്നതെന്ന് കണ്ടറിയാം.പാതിരാരോഹണത്തിന്റെ പടിയിറക്കം നിവൃത്തികേടാണോ മഹാതന്ത്രമാണോ എന്നറിയാന്‍ ക്ലൈമാക്സ് സീനും കഴിഞ്ഞു കാത്തിരിക്കേണ്ടിവരും.വിതരണക്കാരന് നേട്ടമുണ്ടാകുമെങ്കിലും നിര്‍മ്മാതാവായ കോണ്‍ഗ്രസിന് ചിത്രം ലോങ്ങ് റണ്ണില്‍ നഷ്ടമാകും എന്നുറപ്പ്.ഏതായാലും ഇന്ത്യന്‍ ജനാധിപത്യം ആയിരം കോടി ക്ലബ്ബിലേക്കുള്ള യാത്രയിലാണ്.
INDIANEWS 24 MUMBAI DESK