മുംബൈ:ഷൂട്ടിങ്ങ് നടക്കുന്നതിനിടെ മുംബൈ ഫിലിം സിറ്റിയില്‍ വെടിവെയ്പ്.ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കമുള്ള താരങ്ങള്‍ സംഭവസമയത്ത് ഇവിടെയുണ്ടായിരുന്നു.
ആക്രമണത്തില്‍ സുരക്ഷാ ഏജന്‍സി നടത്തുന്ന രാജു ഷിന്‍ഡെയുടെ വയറ്റിലാണ് വെടിയേറ്റത്.ഇയാള്‍ അതീവ ഗുരുതരാവസ്ഥയിലാണ്.ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഇവരെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല.തങ്ങള്‍ നിന്നിടത്തു നിന്ന് 20 അടി അകലത്താണ് വെടിവയ്പ്പുണ്ടായതെന്നു ബച്ചന് ട്വീറ്റ് ചെയ്തു.ബിഗ് ബിയുടെ ട്വീറ്റിലൂടെയാണ് സംഭവം പുറം ലോകം അറിയുന്നത്.ട്വിറ്ററില്‍ ഒരാള്‍ മരിച്ചതായ് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.
INDIANEWS24.COM Mumbai