728-pixel-x-90-2-learn
728-pixel-x-90
<< >>

മുംബൈ പോലീസ് ടീം വീണ്ടും – ‘നാളെ രാവിലെ’

റോഷന്‍ ആന്‍ഡ്രൂസ്+ ബോബി-സഞ്ജയ് + പൃഥ്വിരാജ് ടീം വീണ്ടും ഒന്നുചേരുന്നു.ചിത്രം നാളെ രാവിലെ.ഹൗ ഓള്‍ ആര്‍ യു തമിഴ് പതിപ്പിന്റെ വര്‍ക്ക് തീര്‍ന്നാല്‍ ഉടന്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.

തിരക്കഥയില്‍ ബോബിയും സഞ്ജയും സംവിധാകയനായി റോഷന്‍ ആന്‍ഡ്രൂസും താരമായി പൃഥ്വിരാജും മുമ്പ് ഒന്നിച്ച മുംബൈപോലീസ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ചിത്രത്തിലെ ആന്റണി മോസസ് എന്ന പൃഥ്വിയുടെ ഐ പി എസ് വേഷത്തിലൂടെ മലയാള സിനിമയില്‍ വേറിട്ടൊരു പോലീസ് മുഖം കാണാന്‍ കഴിഞ്ഞിരുന്നു.ഈ കൂട്ടുകെട്ടിന്റെ നാളെ രാവിലെ എന്ന പുതിയ ചിത്രത്തിലും ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരിക്കും താരം എത്തുക.

മുംബൈ പോലീസിലൂടെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബോബി-സഞ്ജയ് ടീം ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം റോഷനുമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെ. ഇതുവരെ ഇവര്‍ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമാകും നാളെ രാവിലെ. 6-7 വര്‍ഷമായി ബോബിയും സഞ്ജയും ഈ ചിത്രത്തിന് പിന്നാലെയായിരുന്നു.

INDIANEWS24.COM MOVIES

Leave a Reply