jio 800x100
jio 800x100
728-pixel-x-90
<< >>

മുംബൈ ഐ പി എൽ കിരീടം നിലനിർത്തി,ചാമ്പ്യന്മാർക്ക് ഇത് അഞ്ചാമത്തെ കിരീട നേട്ടം !

ദുബായ്:ചാമ്പ്യൻ പ്രകടനത്തിലൂടെ പതിനെട്ടാം ഓവറിൽ അഞ്ചു വിക്കറ്റ് ബാക്കി നിൽക്കെ ഡൽഹി ഉയർത്തിയ 156 എന്ന ടോട്ടൽ മറികടന്നു മുംബൈ തുടർച്ചയായി രണ്ടാം തവണയും ഐ പി എൽ കിരീടം സ്വന്തമാക്കി.ഇത് അഞ്ചാം തവണയാണ് മുംബൈ കിരീടം നേടുന്നത്.ഡല്‍ഹിയുടെ കന്നി കിരീട പ്രതീക്ഷകള്‍ നായകന്‍ ട്രെന്റ് ബോൾട്ടിന്റെ ഗംഭീര  ബൗളിങ്ങിലൂടെയും രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെയും അസ്തമിക്കുകയായിരുന്നു.മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ഐപിഎല്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈയ്ക്ക് സ്വന്തം.

ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയതിനു ഡൽഹിയുടെ കാസിബോ റബാഡ പർപ്പിൾ ക്യാപ്പും റൺസ് നേടിയതിനു കിങ്‌സ് ഇലവൻ ക്യാപ്റ്റൻ കെ എൽ രാഹുൽ ഓറഞ്ച് ക്യാപ്പും നേടി.മുംബൈയുടെ ട്രെന്റ് ബോൾട്ട് പവർ പ്ലെയർ ഓഫ് ദി ടൂര്ണമെന്റായി.രാജസ്‌ഥാൻ റോയൽസിന്റെ ആർച്ചർ ഏറ്റവും വിലപ്പെട്ട സംഭാവനകൾ നൽകിയ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ സിക്സർ നേടിയതിന് മുംബൈയുടെ ഇഷാൻ കിഷൻ ആദരിക്കപ്പെട്ടുകിഷൻ മുപ്പത് സിക്‌സറുകൾ നേടിയപ്പോൾ സഞ്ജു സാംസൺ 26 സിക്‌സറുകൾ നേടി രണ്ടാമതായി.ടൂർണമെന്റിലെ പ്രതീക്ഷയുണർത്തുന്ന നവാഗതനായി ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ തെരഞ്ഞെടുക്കപ്പെട്ടു.ഫൈനലിലെ താരങ്ങളായി ട്രെന്റ് ബോൾട്ടും രോഹിത് ശർമ്മയും ഇഷാൻ കിഷനും തെരഞ്ഞെടുക്കപ്പെട്ടു.

INDIANEWS24 SPORTS DESK  

Leave a Reply