728-pixel-x-90-2-learn
728-pixel-x-90
<< >>

മുംബൈ ഇന്ത്യന്‍സ് പ്ലേ ​ഓ​ഫ് കാ​ണാ​തെ പുറത്തായി,ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ആശ്വാസ ജയം

ന്യൂ ഡ​ൽ​ഹി: മുംബൈ ഇന്ത്യന്‍സ് പുറത്തായി.നിലവിലെ ഐ  ​പി​ എല്‍  ചാ​മ്പ്യ​ൻ​മാ​രാ​യ മും​ബൈ ഇന്ത്യന്‍സ്  പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്തായത് ആരാധകരെ നിരാശരാക്കി. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നോ​ട് 11 റ​ൺ​സിനാണ്  മും​ബൈ പ​രാ​ജ​യ​പ്പെ​ട്ടത്. നേ​ര​ത്തെ ത​ന്നെ  പ്ലേ ​ഓ​ഫി​ൽ​നി​ന്ന് പു​റ​ത്താ​യി​രു​ന്ന ഡ​ൽ​ഹി ഡെയര്‍ ഡെവിള്‍സിന് ഇത് ആശ്വാസജയമായി മാറി.

നേ​ര​ത്തെ ഋ​ഷ​ഭ് പ​ന്തി​ന്‍റെ കി​ടി​ല​ൻ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ഡ​ൽ​ഹി ഡെയര്‍ ഡെവിള്‍സ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്.ഋ​ഷ​ഭ് പ​ന്ത് 44 പ​ന്തി​ൽ നാ​ല് സി​ക്സും നാ​ലു ഫോ​റും പ​റ​ത്തി 64 റ​ൺ​സെ​ടു​ത്തു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച വി​ജ​യ് ശ​ങ്ക​റും (43) ഡ​ൽ​ഹി​യു​ടെ സ്കോ​ർ ഉ​യ​ർ​ത്തി. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 174 റ​ൺ​സ് പി​ന്തു​ട​ർ​ന്ന മും​ബൈ മൂ​ന്നു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ 163 റ​ൺ​സി​നു പു​റ​ത്താ​യി. ഓ​പ്പ​ണ​ർ ഇ​വി​ൻ ലെ​വി​സും (48) ബെ​ഞ്ച​മി​ൻ കോ​ളി​ൻ ക​ട്ടിം​ഗും (37) മാ​ത്ര​മാ​ണ് മും​ബൈ നി​ര​യി​ൽ പോ​രാ​ട്ടം ന​ട​ത്തി​യ​ത്. മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​മി​ത് മി​ശ്ര​യും സ​ന്ദീ​പ് ല​മി​ച്ച​നെ​യും ഹ​ർ​ഷാ​ൽ പ​ട്ടേ​ലു​മാ​ണ് മും​ബൈ​യെ ത​ക​ർ​ത്ത​ത്. ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ (13), കെ​യ്റോ​ൺ പൊ​ള്ളാ​ർ​ഡ് (7), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (27) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​വാ​തെ​പോ​യ​തും മും​ബൈ​യു​ടെ പ​ത​ന​ത്തി​നു ആ​ക്കം​കൂ​ട്ടി.

INDIANEWS24 SPORTS DESK

 

Leave a Reply