കൊച്ചി: നടി മീരാ ജാസ്മിന്റെ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്കും തുടര്‍ന്നുള്ള സല്‍ക്കാരത്തിനും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
അനില്‍ ജോണ്‍ വിവാഹ മോചിതനാണ്. തന്റെ മുന്‍ ഭാര്യയായ ബാംഗ്ലൂര്‍ സ്വദേശിനിയില്‍ നിന്നും അവരുടെ പിതാവില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മീരയും അനിലും ഞായറാഴ്ച വിവാഹം കൊച്ചിയില്‍ വച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെബ്രുവരി 12 ബുധനാഴ്ച പാളയം എല്‍ എം എസ് പള്ളിയിലാണ് മീരയുടെയും അനിലിന്റെയും വിവാഹ ചടങ്ങ് നടക്കുന്നത്. തുടര്‍ന്ന് ഇടപ്പഴഞ്ഞി ആര് ഡി. ഓഡിറ്റോറിയത്തിലാണ് വിവാഹ സല്‍ക്കാര ചടങ്ങു നടക്കുക.
INDIANEWS 24 KOCHI