728-pixel-x-90-2-learn
728-pixel-x-90
<< >>

മീരാ ജാസ്മിന്‍ വിവാഹിതയായി

കൊച്ചി: മീരാ ജാസ്മിന്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതയായി. നേരത്തെ പ്രചരിച്ചിരുന്നത് പോലെ തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. മീരയുടെ കൊച്ചിയിലെ വസതിയായ ചിലവന്നൂരിലെ വൈഭവത്തിലാണ് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ട്‌ അനില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതു. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ തിരുവന്തപുരത്ത് വച്ച് നടക്കുമെന്നറിയുന്നു. മിക്കവാറും വരുന്ന ഫെബ്രുവരി 12 നായിരിക്കും ചടങ്ങ് നടക്കുക.meera-jasmine-marriage

മീര ഇപ്പോള്‍ ജയറാമിന്റെ നായികയായി ഓര്‍ഡിനറി ഫെയിം സുഗീതിന്റെ ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്. മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളിലൊന്നില്‍  മീര നായികയായേക്കും എന്നറിയുന്നു.

INDIANEWS24 KOCHI

Leave a Reply